|    May 23 Tue, 2017 12:58 am
FLASH NEWS

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന്  വൃദ്ധനു മര്‍ദ്ദനം; ഒരാള്‍ അറസ്റ്റില്‍

Published : 10th February 2016 | Posted By: SMR

ബാലരാമപുരം: ഗുണ്ടാപിരിവ് നല്‍കാത്തതിന് വൃദ്ധനെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നേമം വെള്ളായണി സ്വദേശിയും ബാലരാമപുരത്ത് നസ്രത്ത് ഹോമിന് സമീപം ആശാ ഭവനില്‍ താമസക്കാരനുമായ അരുണ്‍ ലാല്‍ (30)ആണ് നരുവാമൂട് പോലിസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ പള്ളിച്ചല്‍ കലമ്പാട്ടുവിള വീട്ടില്‍ നെല്‍സണ്‍ (70)നെ പാരൂര്‍ക്കുഴിയ്ക്ക് സമീപം തന്റെ മകളുടെ പുരയിടത്തില്‍ ഷെഡ് നിര്‍മ്മിച്ച് കൊണ്ടിരിക്കവേ അരുണ്‍ലാലും സുഹൃത്ത് രാമഭദ്രനും ചേര്‍ന്ന് ഭീഷണിപ്പെടുത്തി 500 രൂപ ആവശ്യപ്പെട്ടു. ഇത് നല്‍കാത്തതിനാലാണ് നെല്‍സനെ മര്‍ദ്ദിച്ചത്. നെല്‍സന്‍ ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
നെല്‍സന്റെ കയ്യിലുണ്ടായിരുന്ന 2500 രൂപ പിടിച്ച് പറിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ഓടിയെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അരുണ്‍ലാലിനെ പോലിസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.
റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എം എ നസ്സീര്‍, നരുവാമൂട് എസ്‌ഐ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day