|    Jan 25 Wed, 2017 5:11 am
FLASH NEWS

ഗുണ്ടാപ്പണം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൊലപാതകം; ഞെട്ടല്‍ മാറാതെ കാസര്‍കോട്

Published : 5th September 2016 | Posted By: SMR

കാസര്‍കോട്: ഗുണ്ടാപ്പണം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കര്‍ണാടക സ്വദേശിയായ നിര്‍മാണ തൊഴിലാളി ശരണപ്പയെ നെഞ്ചില്‍കല്ലുകൊണ്ട് കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍മാറാതെ കാസര്‍കോട്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ നിന്നും ഒരു വിളിപ്പാടകലെയുള്ള നുള്ളിപ്പാടി ടൗണിലാണ് ശനിയാഴ്ച അര്‍ദ്ധരാത്രി കൊലപാതകം നടന്നത്.
ഹൈവേ പട്രോളിങ് സജീവമായ കാസര്‍കോട്ട് അടുത്തകാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം കുറവായിരുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. സാമുദായിക കലാപവും ഗുണ്ടാ ആക്രമണവും പതിവായ കാസര്‍കോട് നഗരത്തിലുണ്ടായ കൊലപാതകം പോലിസിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ മണല്‍, കള്ളക്കടത്ത് സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പും അക്രമവും പതിവാണ്. എന്നാല്‍ കാസര്‍കോട് നഗരത്തില്‍ കഴിഞ്ഞ കുറേ നാളുകളായി സമാധാനം നിലനിന്നിരുന്നു. എന്നാല്‍ രാത്രി കാലങ്ങളില്‍ മാഫിയ സംഘങ്ങള്‍ നഗരത്തില്‍ തമ്പടിക്കുന്നുണ്ട്.
മാഫിയ സംഘങ്ങളെ കുറിച്ച് പോലിസിന് വിവരം നല്‍കിയാല്‍ പോലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ശരണപ്പയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മണി നിരവധി കേസുകളില്‍ പ്രതിയാണ്. പുതിയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ചും ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും ഗുണ്ടാസംഘങ്ങള്‍ താവളം ഉറപ്പിക്കുകയാണ്. പുരുഷ ലൈംഗിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാത്രി കാലങ്ങളില്‍ നഗരത്തില്‍ സഞ്ചരിക്കുന്നവരെ ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കാറുണ്ട്.
കുഴല്‍ ഇടപാടുകാരേയും അപരിചിതരേയും ലക്ഷ്യമിട്ട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ വിദ്യാനഗര്‍ വരെ രാത്രികാലങ്ങളില്‍ ബൈക്കുകളില്‍ കറങ്ങി നടക്കുന്ന സംഘങ്ങള്‍ക്കെതിരെ പോലിസ് മുഖംതിരിച്ചതാണ് കൊലപാതകത്തിന് ഇടയാക്കിയത്.
വിവിധ ആവശ്യങ്ങള്‍ക്ക് രാത്രിയില്‍ ടൗണിലെത്തുന്നവരെ വിരട്ടിയോടിക്കുന്ന പോലിസ് സ്ഥിരമായി നഗരത്തില്‍ അര്‍ദ്ധരാത്രിയും തങ്ങുന്ന ഗുണ്ടകള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാറില്ല. മണല്‍, കള്ളക്കടത്തിന് അകമ്പടി പോകുന്നതും കഞ്ചാവ് വില്‍പനക്കാര്‍ക്ക് താവളമൊരുക്കുന്നതും ഇത്തരക്കാരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക