|    Jan 18 Wed, 2017 3:41 pm
FLASH NEWS

ഗുണ്ടാപ്പക; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാറാനല്ലൂരില്‍ യുവാവിനെ കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തി. തമലം സ്വദേശി സുരേഷ്(32)ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട തമലം സ്വദേശി രതീഷ് എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു.
ഇന്നലെ രാവിലെ ഏഴോടെ മാറനല്ലൂര്‍ വണ്ടന്നൂര്‍ തേവരകോണം പഞ്ചമി ദേവി തമ്പുരാന്‍ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്‌കൂട്ടറില്‍ വരികയായിരുന്ന സുരേഷിനെ കാറിലെത്തിയ സംഘം വാഹനമിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റോഡിനരികിലെ ഓടയിലേക്ക് വീണ നിലയിലായിരുന്നു മൃതദേഹം. സുരേഷിന്റെ ആക്ടീവ സ്‌കൂട്ടറും കാറും ഓടയിലേക്ക് മറിഞ്ഞു. ഓടയില്‍ വീണ കാര്‍ ഉപേക്ഷിച്ച ശേഷം അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. കാറില്‍ നിന്ന് മൂന്ന് വെട്ടുകത്തികളും രണ്ട് വാളുകളും കണ്ടെടുത്തു.
തമലം സ്വദേശിയായ ബിനുകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷെന്ന് പോലിസ് പറഞ്ഞു. 2013ലാണ് തമലം സ്വദേശിയായ ബിനുവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതില്‍ രണ്ടാം പ്രതിയായ സുരേഷ് സംഭവശേഷം തമലത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് താമസം മാറിയിരുന്നു. ഇപ്പോള്‍ പോലിസിന്റെ പിടിയിലായ രതീഷ്, ബിനുകുമാറിന്റെ ബന്ധുവാണ്. ക്വട്ടേഷന്‍ കൊലപാതകമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക