|    Aug 23 Wed, 2017 9:08 pm
FLASH NEWS

ഗുണ്ടാപിരിവ്: ഹനുമാന്‍സേന പ്രവര്‍ത്തകര്‍ പിടിയില്‍

Published : 19th October 2016 | Posted By: Abbasali tf

കോഴിക്കോട്: കെട്ടിട നിര്‍മാണ പ്രവൃത്തിക്കിടെ ഗുണ്ടാപിരിവ് നടത്തിയ നാലു പേരെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തു. കൊമ്മേരി സ്വദേശികളായ ഷാനു(29), നിഷാജ്(22), ചെനോട്ടുത്താഴം രൂപേഷ്(31), നരിക്കുനി അജിത്കുമാര്‍(22) എന്നിവരാണ് പിടിയിലായത്. പാലാഴി മണ്ണില്‍ത്താഴം മെഹ്‌റൂഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മാണ പ്രവൃത്തിക്കിടെ കഴിഞ്ഞ 15ന് സ്ഥലത്തെത്തിയ നാലംഗ സംഘം ഹനുമാന്‍ സേനയെന്ന പേരില്‍ 50,000 രൂപ ആവശ്യപ്പെട്ടു. 5000 രൂപ നല്‍കി. ഇന്നലെ വീണ്ടും പിരിവിനെത്തി. രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. നല്‍കിയില്ലെങ്കില്‍ പണി മുടക്കുമെന്നു പറഞ്ഞു. തുടര്‍ന്ന്, മെഹ്‌റൂഫ് പോലിസില്‍ അറിയിക്കുകയായിരുന്നു. പോലിസെത്തി നാലു പേരെയും കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.ാേ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക