|    Aug 22 Wed, 2018 11:17 am
FLASH NEWS

ഗുണ്ടാതലവന്‍ കോമ്പാറ വിനീതും സംഘവും പോലിസ് പിടിയില്‍

Published : 9th June 2017 | Posted By: fsq

 

കൊച്ചി: ഗുണ്ടാതലവന്‍ കോമ്പാറ വിനീതും നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട ആറംഗ ഗുണ്ടാ സംഘത്തേയും ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മിഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ ഹണി കെ ദാസും സംഘവും ചേര്‍ന്ന് പിടികൂടി. ഇവരില്‍ നിന്നും മാരകായുധങ്ങളും രണ്ടര കിലോ കഞ്ചാവും നഗരത്തിലെ ആഢംബര വീടുകളുടെ സ്‌കെച്ചും ഭവനഭേദനത്തിലുള്ള ആയുധങ്ങളും ഇവരില്‍നിന്നും കണ്ടെടുത്തു. കാലവര്‍ഷം കനത്തതിനാല്‍ വന്‍ കവര്‍ച്ച ലക്ഷ്യമിട്ടിരുന്ന സംഘം എത്തിയത്. ആലുവ സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാതലവനുമായ വിനീത്(30) എന്ന കോമ്പാറ വിനീതും സംഘാംഗങ്ങളായ ഇടുക്കി കല്ലാര്‍ സ്വദേശി അരുണ്‍, ഏലൂര്‍ സ്വദേശി അല്‍ഷാഫ്(22), എരുമേലി സ്വദേശി അനന്തുമോന്‍(20), പത്തനംതിട്ട മണിമല സ്വദേശികളായ പ്രജിത്ത്(23), സാബു(27), ശിബിന്‍ബാബു(26) എന്നിവരാണ് പിടിയിലായത്. നോര്‍ത്ത് എസ്ആര്‍എം റോഡിലുള്ള ഹോട്ടലില്‍ മുറികളിലായി ഏഴംഗ അക്രമിസംഘം തമ്പടിച്ചിട്ടുണ്ടെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ എം പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസി.കമ്മിഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. നോര്‍ത്ത് എസ്‌ഐ ബിബിന്‍ദാസിന്റെ നേതൃത്വത്തില്‍ പോലിസുകാരായ ഹരിമോന്‍, സാനു, വിനോദ്, സാനുമോന്‍, വിശാല്‍, സനോജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss