|    Oct 18 Thu, 2018 11:25 pm
FLASH NEWS

ഗുണ്ടാകുടിപ്പക-യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഒമ്പതുപേരെ പിന്തുടര്‍ന്ന് പിടികൂടി

Published : 15th December 2015 | Posted By: SMR

മെഡിക്കല്‍ കോളജ്:ഗുണ്ടാസ ംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ട് യുവാവിനെ മാരകമായി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പതുപേരെ സിറ്റി പോലിസ് ഷാഡോപോലീസിന്റെ സഹായത്തോടെ സാഹസികമായി പിടികൂടി.
കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ അനുജനും സിഐടിയു തൊഴിലാളിയുമായ സുനിലിനെ(27) ഞായറാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലാണ് ഒന്‍പതുപേര്‍ അറസ്റ്റിലായത്. കണ്ണമ്മൂല കുളവരമ്പില്‍ വീട്ടില്‍ ജബ്രി അരുണ്‍, കണ്ണമ്മൂല പുത്തന്‍പാലം തോട്ടുവരമ്പില്‍ വീട്ടില്‍ രാജന്‍ എന്നു വിളിക്കുന്ന സിജിത്ത്, കണ്ണമ്മൂല കൊല്ലൂര്‍ തോട്ടുവരമ്പില്‍ വീട്ടില്‍ കിച്ച എന്നു വിളിക്കുന്ന വിനീത്(26) കണ്ണമ്മൂല തോട്ടുവരമ്പില്‍ വീട്ടില്‍ അനീഷ്, ചെന്നിലോട് കുന്നുംപുറത്തു വീട്ടില്‍ ബിനു, കണ്ണമ്മൂല കൊല്ലൂര്‍ തോട്ടുവരമ്പില്‍ വീട്ടില്‍ സജു(38), കണ്ണമ്മൂല കൊല്ലൂര്‍ കുളവരമ്പില്‍ വീട്ടില്‍ സുരേഷ്, ചെന്നിലോട് കല്ലറ കളിയില്‍ വീട്ടില്‍ സജി എന്നിവരെയാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അരുണിന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം ചെന്നിലോട് വച്ച് സുനിലിനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയശേഷം നാലുപേരും ചേര്‍ന്ന് സുനിലിനെ മാരകമായി ആക്രമിക്കുകയായിരുന്നു. കൈയ്യില്‍ വെട്ടുകൊണ്ട സുനില്‍ പ്രാണരക്ഷാര്‍ത്ഥം ഓടി കണ്ണമ്മൂല ബസ്സ്റ്റാന്റില്‍ എത്തി അവിടെ വച്ചും മാരകമായി വെട്ടി പരിക്കേല്പിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലിസ് കണ്‍ട്രോള്‍റൂം വാഹനങ്ങളും ചേര്‍ന്ന് പിന്തുടര്‍ന്ന് കഴക്കൂട്ടം ഭാഗത്തു വച്ച് പിടികൂടുകയായിരുന്നു. പരിക്കു പറ്റിയ സുനിലിനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഡിസിപി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, അസ്സിസ്റ്റന്റ് കമ്മീഷണര്‍മാരായ ജവഹര്‍ജനാര്‍ദ്ദ്, പ്രമോദ്കുമാര്‍, ദത്തന്‍, മെഡിക്കല്‍കോളജ് സിഐ ഷീന്‍തറയില്‍ , കണ്‍ട്രോള്‍റൂം സിഐ പ്രസാദ്, മെഡിക്കല്‍കോളജ് സബ് ഇന്‍സ്‌പെക്ടര്‍ ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
ഗവേഷക വിദ്യാര്‍ഥി സംഗമം

തിരുവനന്തപുരം: ഗവേഷണത്തിന് ഫെലോഷിപ്പ് നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഗവേഷക വിദ്യാര്‍ഥികള്‍ സമ്മേളനം നടത്തുന്നു. ഇന്ന് ഉച്ചക്ക് 2.20ന് പ്രസ് ക്ലബില്‍ നടക്കുന്ന സമ്മേളനം ഡോ. മോന്‍സി വി ജോണ്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഡെമോക്രാറ്റിക് റിസര്‍ച്ച് സ്‌കോളേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിആര്‍പി ഭാസ്‌കര്‍, ഡോ. ശാര്‍ങധരന്‍, ഡോ. വി വേണുഗോപാല്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഇവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss