|    Oct 18 Thu, 2018 12:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗുണ്ടര്‍ട്ട് അവാര്‍ഡ് എംടിക്ക്

Published : 6th August 2016 | Posted By: SMR

കൊച്ചി: ജീവന്‍ ടിവി ഏര്‍പ്പെടുത്തിയ പ്രഥമ ഗുണ്ടര്‍ട്ട് അവാര്‍ഡിന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായര്‍ അര്‍ഹനായതായി ജീവന്‍ ടിവി എംഡി ബേബി മാത്യു സോമതീരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 13ന് രാവിലെ 9ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. മലയാള ഭാഷയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ അനുസ്മരിക്കാന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ജീവന്‍- ഗുണ്ടര്‍ട്ട് അവാര്‍ഡ്.  എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ജെ ആന്റണി, ന്യൂസ് എഡിറ്റര്‍ ബാബു വളപ്പായ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss