|    May 28 Sun, 2017 10:16 pm
FLASH NEWS

ഗുണമേന്‍മയുള്ള മല്‍സ്യം ലഭ്യമാക്കാന്‍ ഇടപെടല്‍ ശക്തമാക്കും: മന്ത്രി

Published : 19th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ഗുണമേന്‍മയുള്ള മല്‍സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനായി മാര്‍ക്കറ്റിങ് രംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. ഇതിന്റെ ഭാഗമായി ഡ്രിഷ് കേരള എന്ന പേരില്‍ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഉല്‍പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉണക്കമത്സ്യങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സംവിധാനം ആരംഭിച്ചു. ഓണ്‍ലൈന്‍ വില്‍പനയുടെ ഉദ്ഘാടനം പിആര്‍ ചേമ്പറില്‍  മന്ത്രി   നിര്‍വഹിച്ചു. ംംം.റൃശവെസലൃമഹമ.രീാ എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ ഓര്‍ഡര്‍ നല്‍കാം.     വത്തിഹീനമായ അന്തരീക്ഷത്തില്‍ സംസ്‌കരിച്ച ഉണക്കമല്‍സ്യം കേരള വിപണിയില്‍ വ്യാപകമാകുന്നതായുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.  ഒരു ജില്ലയില്‍ പത്ത് വിപണികളിലെങ്കിലും ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ അമ്പാടിയും പങ്കെടുത്തു. നിര്‍ദ്ദിഷ്ട അളവിലുള്ള ഉപ്പും ഏറ്റവും കുറച്ചു ജലാംശവും നിലനിര്‍ത്തി ഗുണനിലവാരം ഉറപ്പുവരുത്തി സോളാര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കിയെടുക്കുന്ന മത്സ്യം നിറവും ഗുണവും നഷ്ടപ്പെടാതെ ആധുനിക രീതിയില്‍ നൈട്രജന്‍ പായ്ക്ക് ചെയ്താണ് വിപണയിലെത്തിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കാന്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  മൂന്ന്തരം മത്സ്യങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ലഭിക്കുന്നത്. നീണ്ടകര കരിക്കാടി – അന്‍പത് ഗ്രാമിന് നൂറ് രൂപയ്ക്കും അഷ്ടമുടി തെള്ളി അന്‍പത് ഗ്രാമിന് എ ണ്‍പത് രൂപയ്ക്കും മലബാര്‍ നത്തോലി നൂറ് ഗ്രാമിന് നൂറ്റിഇരുപത് രൂപയ്ക്കുമാണ് ലഭിക്കുക. ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് എം.ആര്‍.പിയില്‍ നിന്നും 20 ശതമാനം ഡിസ്‌കൗണ്ടിലാണ് ഫ്രീ ഹോം ഡെലിവറി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846310773.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day