|    Feb 22 Wed, 2017 2:12 pm
FLASH NEWS

ഗുണഭോക്തൃ പട്ടിക നവംബര്‍ 15 നകം തയ്യാറാക്കണം

Published : 28th October 2016 | Posted By: SMR

കോഴിക്കോട്: 2016-17 വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രാമസഭ, വാര്‍ഡ്‌സഭ യോഗങ്ങള്‍ ചേര്‍ന്ന് നവംബര്‍ 15 നകം ഗുണഭോക്തൃ പട്ടിക തയ്യാറാക്കി നിര്‍വഹണ ഉദ്യാഗസ്ഥര്‍ക്ക് കൈമാറേണ്ടതാണെന്ന് വികേന്ദ്രീകൃത ആസൂത്രണത്തിനുളള സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ മാത്രമേ എല്ലാ യോഗ്യത രേഖകളും ഹാജരാക്കേണ്ടതുളളൂ എന്നും കമ്മിറ്റി അറിയിച്ചു. 2016-17 ലെ വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ച നിര്‍മ്മാണ പ്രവൃത്തികളുടെ സാങ്കേതിക അനുമതി നവംബര്‍ 15 നകം ലഭ്യമാക്കേണ്ടതാണ്. എസ്റ്റിമേറ്റ് തയ്യാറാക്കുന്ന എന്‍ജിനീയറുടെ മേല്‍ ഉദ്യോഗസ്ഥന്‍ സാങ്കേതികാനുമതി നല്‍കുന്ന നിലവിലെ രീതി തുടരുന്നതാണ്.പദ്ധതി പുരോഗതി, വിവിധ വകുപ്പുകള്‍ തമ്മിലുളള ഏകോപനം, വ്യക്തിഗത ഗുണഭോക്തൃ പട്ടിക നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കല്‍, അംഗീകരിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സമയ പരിധിയ്ക്കകം സാങ്കേതിക അനുമതി നല്‍കല്‍ എന്നിവ സമയബന്ധിതമായി നടക്കുന്നു എന്ന് ജില്ലാതല കമ്മിറ്റി രൂപീകരിച്ച് പ്രതിവാര മോണിറ്ററിങ് നടത്തും. കമ്മിറ്റിയുടെ അധ്യക്ഷന്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും കണ്‍വീനര്‍ ജില്ലാ കലക്ടറും ആയിരിക്കും.  ജില്ലാ പ്ലാനിങ് ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ എന്നിവരാണ് അംഗങ്ങള്‍.  മാസത്തിലൊരു തവണ ബ്ലോക്കടിസ്ഥാനത്തില്‍ അവലോകനം നടത്തും.ഗ്രാമപ്പഞ്ചായത്തുകള്‍ക്കും മുനിസിപാലിറ്റികള്‍ക്കുമുള്ള തദ്ദേശമിത്രം പദ്ധതിയുടെ 2016-17 വര്‍ഷത്തെ പെര്‍ഫോമന്‍സ് ഗ്രാന്റ് വിഹിതം അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരമുളള പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നവംബര്‍ 15നകം നേടേണ്ടതാണെന്ന് കോ-ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക