|    Nov 20 Tue, 2018 11:01 pm
FLASH NEWS

ഗുണഭോക്തൃ പട്ടികയിലെ അപാകതമുന്‍സെക്രട്ടറിക്കും ജീവനക്കാരനുമെതിരേ നടപടി സ്വീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം

Published : 2nd August 2018 | Posted By: kasim kzm

മഞ്ചേരി: സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ മുന്‍ നഗരസഭാ സെക്രട്ടറിക്കും ജീവനക്കാരനുമെതിരെ നടപടി സ്വീകരിക്കണമെന്ന് മഞ്ചേരി നഗരസഭ. ചെയര്‍ പേഴ്‌സണ്‍ വി എം സുബൈദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗ ണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. മുന്‍ സെക്രട്ടറി മുഹമ്മദ് ഹുവൈസ്, ആരോഗ്യ വിഭാഗം ജീവനക്കാരന്‍ എ ഷംസുദ്ദീന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് കൗ ണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2012-13 വര്‍ഷത്തെ ഓഡിറ്റ് റിപോര്‍ട്ടില്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗത്തി ല്‍ തീരുമാനമായത്.
ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് നിയമപരമായല്ലെന്നും അനര്‍ഹരാണ് പട്ടികയില്‍ ഇടംപിടിച്ചതെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ നഗരസഭക്കുണ്ടായ നഷ്ടം ഈടാക്കി വിവരം അറിയിക്കണമെന്ന് ജില്ലാ സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തത്. നഷ്ടം വന്ന തുക മുഹമ്മദ് ഹുവൈസിന്റെ ശമ്പളത്തില്‍ നിന്ന് തിരിച്ചു പിടിക്കാനും സി എ ഷംസുദ്ദീന്‍ ജോലി ചെയ്യുന്ന മലപ്പുറം നഗരസഭയെ ഇത് സംബന്ധിച്ച് വിവരം അറിയിക്കാനുമാണ് കൗ ണ്‍സില്‍ തീരുമാനമെടുത്തത്.
നഗരത്തില്‍ സ്ഥാപിച്ച തെരുവു വിളക്കുകളില്‍ സോഡിയം വേപ്പര്‍ വിളക്കുകള്‍ മാറ്റി എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കും കൗണ്‍സില്‍ അനുമതി നല്‍കി. വീട്ടിക്കുന്ന് കുടിവെള്ള പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാനും യോഗത്തില്‍ ധാരണയായി. ന്യായ വില അടിസ്ഥാനമാക്കി ആറര ലക്ഷം രൂപയാണ് ഭൂമി ഏറ്റെടുക്കുന്നതിനായി ചിലവഴിക്കുക. 28, 29, 30, 31,32 വാര്‍ഡുകളിലേക്ക് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി റോഡുകള്‍ കീറിമുറിക്കാന്‍ അനുമതി നല്‍കാനും തീരുമാനമായി. റോഡുകള്‍ കുഴിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് അസി.എന്‍ജിനീയര്‍ നഗരസഭക്ക് കത്ത് നല്‍കിയിരുന്നു. നഗരസഭ ടൗണ്‍ഹാള്‍ നടത്തിപ്പില്‍ നിന്നും കരാറുകാരനെ നീക്കാനും ധാരണയായി. കരാറനുസരിച്ചു നഗരസഭക്കു നല്‍കാനുള്ള തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ നടത്തിപ്പ് അവകാശമുണ്ടായിരുന്ന സക്കീര്‍ ഹുസൈനുമായുള്ള കരാര്‍ റദ്ദാക്കാനാണ് തീരുമാനം. നഗരസഭയ്ക്കു ലഭ്യമാവേണ്ട തുകയില്‍ വരുത്തിയ വീഴ്ച സംബന്ധിച്ച് അയച്ച കത്തിന് കരാര്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് ഇാള്‍ അറിയിച്ചതെന്നാണ് നഗരസഭാധികൃതര്‍ നല്‍കുന്ന വിശദീകരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss