|    Nov 25 Sat, 2017 9:18 am
FLASH NEWS

ഗുണനിലവാരമുള്ള ഇറച്ചി; ആരോഗ്യ വിഭാഗം അധികൃതര്‍ നടപടി തുടങ്ങി

Published : 17th November 2016 | Posted By: SMR

ചാവക്കാട്: ഗുണനിലവാരമുള്ള ഇറച്ചി ആവശ്യക്കാര്‍ക്ക് ലഭിക്കാന്‍ ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ പരിശോധന കര്‍ശനമാക്കുന്നു. പഴകിയതും ആറ് ദിവസം വരെ പഴക്കം ചെന്നതുമായ കോഴിയിറച്ചി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം അതികൃതരുടെ നടപടി. നഗരസഭ മത്സ്യ മാംസ മാര്‍ക്കറ്റില്‍ നിന്നും പിടിചെടുത്ത കോഴിയിറച്ചി ഏറെനാള്‍ പഴക്കം ചെന്നതും ഉപയോഗയോഗ്യമല്ലാത്തതുമാണെന്നും കണ്ടത്തിയിരുന്നു. ഹോട്ടലുകളിലേക്ക് നല്‍കുന്ന ഇറച്ചിയിലാണ് കോഴിയുടെ പഴകിയ അവശിഷ്ടങ്ങള്‍ കൂട്ടി കലര്‍ത്തി നല്‍കുന്നത്.നേരത്തെ ചത്ത കോഴിയുടേയും മറ്റും ഇറച്ചി ഇതു പോലെ കലര്‍ത്തി നല്‍കുന്നതായും ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ആട്, മാടുകളുടെയും ഇറച്ചി നിലവാരമുള്ളതെന്ന് ഉറപ്പ് വരുത്താന്‍ അതികൃതര്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും അറിയിച്ചു. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഇറച്ചി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും കടയുടമയുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക