|    Apr 28 Fri, 2017 9:35 pm
FLASH NEWS

ഗുണം വ്യവസായികള്‍ക്കും ബാങ്കുകള്‍ക്കും മാത്രം: അഖിലേഷ്

Published : 29th November 2016 | Posted By: SMR

ജോണ്‍പൂര്‍: നോട്ട് നിരോധനം വ്യവസായികള്‍ക്കും ബാങ്കുകള്‍ക്കും മാത്രമാണ് ഗുണകരമാവുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സംസ്ഥാന മന്ത്രി ശൈലേന്ദ്ര യാദവിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കല്‍ സാധാരണ ജനങ്ങളെ ഏറെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും സാധാരണ ജീവിതത്തെ നോട്ട് നിരോധനം ബാധിച്ചിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ സ്മാര്‍ട്ട് ഫോണ്‍ പദ്ധതിക്ക് ഒരു കോടിയിലധികം അപേക്ഷകരുണ്ടെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. യുവാക്കള്‍ക്ക് ലാപ്‌ടോപ്പുകള്‍, പെണ്‍കുട്ടികള്‍ക്ക് കന്യാ വിദ്യാധന്‍, ലോഹ്യ ആവാസ് യോജന പദ്ധതികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day