|    Jan 23 Mon, 2017 8:22 pm
FLASH NEWS

ഗുജറാത്ത് സര്‍ക്കാര്‍ ദലിതര്‍ക്കു ഭൂമി നല്‍കാന്‍ മടിക്കുന്നു: ജിഗ്‌നേഷ് മേവാനി

Published : 21st August 2016 | Posted By: SMR

ന്യൂഡല്‍ഹി: അദാനിക്കും അംബാനിക്കും ഭൂമി വാരിക്കോരി നല്‍കുന്ന ഗുജറാത്ത് സര്‍ക്കാര്‍ ദലിതര്‍ക്കു ഭൂമി നല്‍കാന്‍ മടിക്കുകയാണെന്ന് ഗുജറാത്തിലെ ദലിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി. ഗുജറാത്തിലെ ദലിത് മുന്നേറ്റത്തിനു രാഷ്ട്രീയമില്ലെന്നും താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുകയാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന വക്താവു കൂടിയായ മേവാനി ഡല്‍ഹിയില്‍  പറഞ്ഞു.
സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗുജറാത്തിലെ ദലിത് പ്രക്ഷോഭത്തെക്കുറിച്ചുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ നീക്കാനാണു താന്‍ പാര്‍ട്ടിയില്‍ നിന്നു രാജി വയ്ക്കുന്നത്. ഗുജറാത്തില്‍ ദലിതര്‍ക്കു ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ അടുത്ത മാസം പകുതിയോടെ തുടങ്ങിയില്ലെങ്കില്‍ ട്രെയിന്‍ തടയുന്നത് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളിലേക്കു നീങ്ങും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക