|    May 22 Tue, 2018 12:21 am
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് സര്‍ക്കാരിന്റെ സ്‌കൂള്‍ ബാഗില്‍ അഖിലേഷിന്റെ ചിത്രം

Published : 14th June 2017 | Posted By: fsq

 

അഹ്മദാബാദ്: ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ വിതരണം ചെയ്ത സ്‌കൂള്‍ ബാഗുകളില്‍ യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രം. ഗുജറാത്ത് സര്‍ക്കാരിന്റെ കീഴിലുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ വിതരണം ചെയ്ത 12000 സ്‌കൂള്‍ ബാഗുകളിലാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ചിരിച്ചുനില്‍ക്കുന്ന പടമുള്ളത്. സംഭവത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒന്നാം ക്ലാസിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ‘ശാല പ്രവേശനോല്‍സവ്’  പദ്ധതിക്കു കീഴിലാണ് ബാഗ് വിതരണം. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ഭരിക്കുമ്പോള്‍ നിര്‍മിച്ച ബാഗുകളായിരിക്കാം ഇതെന്നാണ് കരുതപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss