|    Oct 18 Wed, 2017 9:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗുജറാത്ത് : റിലയന്‍സ് നാല് ഗ്രാമങ്ങള്‍ ദത്തെടുക്കും

Published : 11th August 2017 | Posted By: fsq

 

വഡോദര: ഗുജറാത്തിലെ നാല് പ്രളയബാധിത ഗ്രാമങ്ങള്‍ ദത്തെടുക്കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. ബനസ്‌കാന്ത, പത്താന്‍ ജില്ലകളി ല്‍ കഴിഞ്ഞ ദിവസം ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിത അംബാനി സന്ദര്‍ശനം നടത്തിയിരുന്നു. പ്രളയബാധിതപ്രദേശങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തിയ റിലയന്‍സ് വീട് നഷ്ടമായവരുടെയും മറ്റു നാശനഷ്ടം സംഭവിച്ചവരുടെയും വിവരം ശേഖരിച്ചിട്ടുണ്ട്. റിലയന്‍സ് ഈ ജില്ലകളില്‍ നടപ്പാക്കിയ ദുരിതാശ്വാസ-ക്ഷേമപ്രവര്‍ത്തനങ്ങളും നിത അംബാനി പരിശോധിച്ചു. പ്രളയം ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ നാലു ഗ്രാമങ്ങള്‍ ദത്തെടുക്കുന്നതു സംബന്ധിച്ച് റിലയന്‍സ് ഗുജറാത്ത് സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരുകയാണെന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഭവനങ്ങള്‍, സ്‌കൂളുകള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയവ റിലയന്‍സ് ഈ ഗ്രാമങ്ങളില്‍ നിര്‍മിക്കും. കഴിഞ്ഞമാസം ഉണ്ടായ പ്രളയത്തി ല്‍ 100ഓളം പേര്‍ മരിക്കുകയും 1000ഓളം പേര്‍ക്ക് വീട് നഷ്ടമാവുകയും ചെയ്തു. സംസ്ഥാന റവന്യൂ വകുപ്പ് ഈ രണ്ടു ജില്ലകളെയും ദുരിതബാധിതപ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക