|    Jul 18 Wed, 2018 1:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് : രാഹുല്‍ഗാന്ധിയെ കാണുന്നില്ലെന്ന് മേവാനി

Published : 1st November 2017 | Posted By: fsq

 

അഹ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണുന്നില്ലെന്നു ഗുജറാത്ത് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. ഇതുസംബന്ധിച്ചു പ്രചരിക്കുന്ന റിപോര്‍ട്ട് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ രാഹുലിനെ കാണുന്നുവെങ്കില്‍ അതു ദലിത് സമുദായത്തോടുള്ള കോണ്‍ഗ്രസ് നിലപാട് അറിയിക്കാനായിരിക്കും. തന്റെ നേട്ടത്തിനാവില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുന്നു- മേവാനി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന ഗുജറാത്ത് പര്യടനത്തിനിടയില്‍ രാഹുലിന് മേവാനിയെ കാണാന്‍ പരിപാടിയില്ലെന്നു കോണ്‍ഗ്രസ്സും വ്യക്തമാക്കി. ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടേല്‍ സമുദായത്തിന്റെ പിന്തുണ ലഭിക്കുന്നതിനു ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ്സിനു മുന്നില്‍ ഉപാധികള്‍ വച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss