|    Aug 19 Sat, 2017 9:18 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുജറാത്ത് : രാഷ്ട്രീയ ഭീകരതയ്‌ക്കെതിരായ വിജയമെന്ന് അഹ്മദ് പട്ടേല്‍

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രീയ ഭീകരതയ്‌ക്കെതിരായ വിജയമാണ് തന്റേതെന്ന് ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍. തന്റെ വിജയം സത്യത്തിന്റേതാണെന്നു പറഞ്ഞ പട്ടേല്‍, സത്യം എപ്പോഴും ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അനിശ്ചിതത്വം നിറഞ്ഞതും നാടകീയവുമായ നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപി പിന്തുണയുള്ള വിമത കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബല്‍വന്ത് സിങ് രജ്പുത്തിനെയാണ് അഹ്മദ് പട്ടേല്‍ തോല്‍പ്പിച്ചത്. ജയിക്കാന്‍ ആവശ്യമായ കുറഞ്ഞ വോട്ടായ 44 പേരുടെ പിന്തുണയോടെയാണ് അഹ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതു തന്റെ മാത്രം വിജയമല്ലെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണെന്നുമാണ് ഫലം പുറത്തുവന്ന ചൊവ്വാഴ്ച രാത്രി ഒന്നരയ്ക്ക് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചത്.പണവും മസില്‍പവറും ഉപയോഗിക്കുകയും ചെയ്ത ബിജെപിക്കുള്ള മറുപടിയാണിത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനെതിരേ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംതവണയാണ് പട്ടേല്‍ രാജ്യസഭാംഗമാവുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായി എട്ടു മണിക്കൂര്‍ കഴിഞ്ഞശേഷമാണ് ഫലപ്രഖ്യാപനമുണ്ടായത്. രണ്ടു വോട്ട് അസാധുവാക്കിയതോടെ അഹ്മദ് പട്ടേലിന് ജയിക്കാന്‍ 42 വോട്ട് മാത്രം മതിയായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പട്ടേലിന് 44 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥിക്ക് 35 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക