|    Sep 26 Wed, 2018 5:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ആത്മഹത്യാ ശ്രമം

Published : 31st May 2018 | Posted By: kasim kzm

രാജ്‌കോട്ട്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിക്കു സമീപം തീക്കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സ്ത്രീയെ പോലിസ് കസ്റ്റഡിയിലെടുത്തു.
രാജ്‌കോട്ട് സ്വദേശിനി ഹേതല്‍ മക്‌വാനയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
തന്റെ ഭര്‍ത്താവിനെ മര്‍ദിച്ച കേസില്‍ ബിജെപി മുന്‍ എംഎല്‍എയെ കൂടി ഉള്‍പ്പെടുത്തണെമന്നാണു മക്‌വാനയുടെ ആവശ്യം.
മുന്‍ എംഎല്‍എ രമേശ് രൂപപാറയുടെ നിര്‍ദേശ പ്രകാരമാണു തന്റെ ഭര്‍ത്താവിനെ മര്‍ദിച്ചതെന്നാണു സ്ത്രീയുടെ ആരോപണം.
പലതവണ സമീപിച്ചിരുന്നെങ്കിലും എംഎല്‍എയെ കേസിലുള്‍പ്പെടുത്താന്‍ പോലിസ് തയ്യാറായില്ലെന്നും അതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss