|    Nov 22 Thu, 2018 5:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് ഫലം ഏകാധിപതികള്‍ക്ക് മുന്നറിയിപ്പ്: ശിവസേന

Published : 20th December 2017 | Posted By: kasim kzm

മുംബൈ: ഏകാധിപതികള്‍ക്കുള്ള മുന്നറിയിപ്പാണു ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലമെന്നു ശിവസേന. ഗുജറാത്തില്‍ ബിജെപി നേടിയ വിജയത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതു രാഹുല്‍ ഗാന്ധിയുടെയും ഹാര്‍ദിക് പട്ടേലിന്റെയും കഴിവുകളെക്കുറിച്ചാണ്. ഗുജറാത്തില്‍ ബിജെപി ജയിച്ചെങ്കിലും കോണ്‍ഗ്രസ് തോറ്റിട്ടില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മോഡല്‍ തകര്‍ന്നടിയരുതെന്നാണു പ്രതീക്ഷയെന്നും ശിവസേനാ മുഖപത്രമായ “സാമ്‌ന’യിലെ എഡിറ്റോറിയലില്‍ പറയുന്നു. രാഹുല്‍ഗാന്ധിയും ഹാര്‍ദിക് പട്ടേലും ബിജെപി നേതാക്കളെ തട്ടിച്ചുനോക്കിയാല്‍ കുരങ്ങുകള്‍ ആണെന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ കുരങ്ങുകള്‍ സിംഹങ്ങളുടെ മുഖത്ത് അടിച്ചിരിക്കുന്നു. കാറ്റ് മാറിവീശിയിട്ടില്ലെങ്കിലും കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെന്നും സാമ്‌നയില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss