|    Jan 20 Fri, 2017 5:21 pm
FLASH NEWS

ഗുജറാത്ത്: ദലിത് മഹാറാലി ; സര്‍ക്കാരിന് ആശങ്ക

Published : 30th July 2016 | Posted By: sdq

അഹമ്മദബാദ്: ഉനയില്‍ ദലിതുകളെ മൃഗീയമായി ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ അഹമ്മദബാദ് കലക്ടറേറ്റ് സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന ദലിത് മഹാസമ്മേളനം ഗുജറാത്ത് സര്‍ക്കാരിന് പേടി സ്വപ്‌നമായി. സമ്മേളനം അക്രമാസക്തമാകുമോ എന്നാണ് സര്‍ക്കാരിന്റെ ആശങ്ക.
ഉന ദലിത് അത്യാചാര്‍ ല ദത്ത് സമിതി (യുഡിഎഎല്‍എസ്)യാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ വേദി കലക്ടറേറ്റില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ പോലിസ് സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പോലിസിന്റെ അനുമതി ഉണ്ടായാലും ഇല്ലെങ്കിലും കലക്ടറേറ്റില്‍ തന്നെ സമ്മേളനം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചു.
വാഹന ഗതാഗതം തടസ്സപ്പെടുമെന്നതിനാല്‍ പ്രതിഷേധത്തിന്റെ വേദി കുറെക്കൂടി വിശാലമായ സ്ഥലത്തേക്ക് മാറ്റണമെന്നാണ് പോലിന്റെ ആവശ്യം.
ആത്മഹത്യചെയ്ത ഹൈദരബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മയെയൊ സഹോദരനെയോ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. സമ്മേളനത്തിന് മുസ്‌ലിം സംഘടനകളുടെ പിന്തുണയുമുണ്ട്.
കലക്ടറേറ്റ് പരിസരത്ത് റാലികള്‍ നടത്താന്‍ നേരത്തെ ഒബിസി നേതാവ് … താക്കൂറിനും പട്ടേല്‍ നേതാവ് ഹര്‍ദിക് പട്ടേലിനും പോലിസ് അനുമതി നല്‍കിയിരുന്നുവെന്ന് യുഡിഎഎന്‍എസ് കണ്‍വീനല്‍ ജിഗ്‌നേഷ് … മെവാനി പറഞ്ഞു.
എന്ത് ഭവിഷ്യത്തുണ്ടായാലും കലക്ടറേറ്റ് പരിസരത്ത് ദലിതുകള്‍ റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ പങ്കെടുപ്പിക്കാനും സംഘാടകര്‍ ശ്രമിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 161 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക