|    Jan 21 Sat, 2017 7:02 pm
FLASH NEWS

ഗുജറാത്ത്: ദലിത് മഹാറാലി ഇന്ന്; സര്‍ക്കാരിന് ആശങ്ക

Published : 31st July 2016 | Posted By: SMR

അഹ്മദാബാദ്: ഉനയില്‍ ദലിതുകളെ മൃഗീയമായി ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സബര്‍മതി മേഖലയില്‍ സംഘടിപ്പിക്കുന്ന ദലിത് മഹാസമ്മേളനം ഗുജറാത്ത് സര്‍ക്കാരിനു പേടിസ്വപ്‌നമായി. സമ്മേളനം അക്രമാസക്തമാവുമോ എന്നാണ് ആശങ്ക. ഉന ദലിത് അത്യാചാര്‍ ല ദത്ത് സമിതി (യുഡിഎഎല്‍എസ്)യാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിന്റെ വേദി കലക്ടറേറ്റ് പരിസരത്തായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, അവിടെ റാലിക്ക് പോലിസ് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് സമ്മേളനം മറ്റൊരിടത്തേക്കു മാറ്റാന്‍ സംഘാടകര്‍ സമ്മതിച്ചത്. വാഹന ഗതാഗതം തടസ്സപ്പെടുമെന്നതിനാല്‍ പ്രതിഷേധത്തിന്റെ വേദി കുറെക്കൂടി വിശാലമായ സ്ഥലത്തേക്കു മാറ്റണമെന്നാണ് പോലിസ് ആവശ്യപ്പെട്ടത്. ആത്മഹത്യചെയ്ത ഹൈദരബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവിനെയോ സഹോദരനെയോ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. സമ്മേളനത്തിന് മുസ്‌ലിം സംഘടനകളുടെ പിന്തുണയുമുണ്ട്. കലക്ടറേറ്റ് പരിസരത്ത് റാലികള്‍ നടത്താന്‍ നേരത്തെ ഒബിസി നേതാവ് അല്ലേഗ് ഠാക്കൂറിനും പട്ടേല്‍ നേതാവ് ഹര്‍ദിക് പട്ടേലിനും പോലിസ് അനുമതി നല്‍കിയിരുന്നുവെന്ന് യുഡിഎഎന്‍എസ് കണ്‍വീനല്‍ ജിഗ്‌നേഷ് മെവാനി പറഞ്ഞു. വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിനെ പങ്കെടുപ്പിക്കാനും സംഘാടകര്‍ ശ്രമിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക