|    Dec 15 Fri, 2017 5:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് തിരഞ്ഞെടുപ്പ്മല്‍സര രംഗത്ത് 137 ക്രിമിനല്‍ കേസ് പ്രതികള്‍

Published : 2nd December 2017 | Posted By: kasim kzm

അഹ്മദാബാദ്: ഒന്നാംഘട്ട ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളില്‍ 137പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവര്‍. കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം തുടങ്ങിയ കേസുകളില്‍ പ്രതികളാണ് പല സ്ഥാനാര്‍ഥികളും. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച സര്‍ക്കാര്‍ ഇതരസംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ഗുജറാത്ത് ഇലക്ഷന്‍ വാച്ചും പുറത്തിറക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.137 പേരില്‍ 78പേര്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത കേസുകളില്‍ പ്രതികളാണ്. ആദ്യഘട്ടത്തില്‍ മല്‍സരിക്കുന്ന 89 ബിജെപി സ്ഥാനാര്‍ഥികളില്‍ 10പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നു. കോണ്‍ഗ്രസ്സിന് ഇത്തരത്തില്‍ 20 സ്ഥനാര്‍ഥികളുണ്ട്. ബിഎസ്പിയുടെ എട്ടും എന്‍സിപിയുടെ മൂന്നും ആംആദ്മി പാര്‍ട്ടിയുടെ ഒന്നും സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്.ഒന്നാംഘട്ടത്തില്‍ 977 പേരാണ് പത്രിക സമര്‍പ്പിച്ചത്. ഇതില്‍ 54 സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം പരിശോധിക്കാ ന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗുജറാത്ത് ഇലക്ഷന്‍ വാച്ചിന്റെ പ്രവര്‍ത്തകന്‍ പങ്ക്തി ജോഗ് വാര്‍ത്താലേഖകരോട് പറഞ്ഞു. ജെഡിയു മുന്‍ എംഎല്‍എ ഛോട്ടു വാസവയുടെ മകന്‍ മഹേഷ് വാസവയാണ് ഏറ്റവും കൂടുതല്‍ കേസ് നേരിടുന്ന സ്ഥാനാര്‍ഥി. രണ്ട് കൊലപാതകമടക്കം 24 കേസുകള്‍ ഇയാ ള്‍ക്കെതിരേയുണ്ട്. കൊലപാതക ശ്രമം, കവര്‍ച്ച, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണിയാള്‍. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ ബാനറില്‍ നര്‍മദ ജില്ലയിലെ ദേഡിയപാദ (എസ്ടി) മണ്ഡലത്തിലാണ് മഹേഷ് വാസവ മല്‍സരിക്കുന്നത്. മോര്‍ബി ജില്ലയിലെ വാകനല്‍ സീറ്റില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ജിതേന്ദ്ര സോമാനി 13 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഗിര്‍സോമനാഥ് ജില്ലയിലെ തലാല മണ്ഡലത്തില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭഗവാന്‍ ബരദ് നാല് ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഈമാസം ഒമ്പതിനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക