|    Aug 20 Sun, 2017 7:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് തിരഞ്ഞെടുപ്പ് : ബിഹാറിലും ഭിന്നത

Published : 10th August 2017 | Posted By: fsq

 

പട്‌ന: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പോടെ ബിഹാറിലും ഭിന്നത വെളിവാകുന്നു. മുഖ്യമന്ത്രി നിതീഷ്‌കുമാറും ജനതാദള്‍ നേതാവ് ശരത് യാദവും തമ്മില്‍ ഭിന്നത രൂക്ഷമാവുന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബിജെപിയുടെ എല്ലാ പ്രതിരോധങ്ങളും മറികടന്ന് ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക്   വിജയിച്ച അഹ്മദ് പട്ടേലിനെ ശരത് യാദവ് അഭിനന്ദിച്ചു.  ജെഡിയു എംഎല്‍എ ചോട്ടുഭായി വാസവയുടെ വോട്ട് പട്ടേലിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ശരത് യാദവുമായി അടുത്ത ബന്ധമുള്ള ജെഡിയു സംസ്ഥാന നേതാവ് അരുണ്‍ ശ്രീവാസ്തവയെ നിതീഷ്‌കുമാര്‍ പുറത്താക്കി.   നിതീഷ്‌കുമാര്‍ ഒരു കാര്യങ്ങളും പാര്‍ട്ടി നേത്യത്വവുമായി ചര്‍ച്ചചെയ്യില്ലെന്ന് യാദവ് പരാതി പറഞ്ഞിരുന്നു. ശരത്‌യാദവ് പരസ്യമായി അഹ്മമദ് പട്ടേലിനെ പിന്തുണച്ചത് നിതീഷിന്റെ പാര്‍ട്ടിയില്‍ നിന്നു പുറത്ത് പോവുന്നതിന്റെ സൂചനയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക