|    Feb 20 Tue, 2018 5:11 pm
FLASH NEWS
Home   >  Districts   >  

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം മാറ്റത്തിന്റെ സൂചന അജ്മല്‍ ഇസ്മായില്‍

Published : 19th December 2017 | Posted By: Jesla

കാസര്‍കോട്: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ മാറി ചിന്തിക്കുന്നതിന്റെ സൂചനയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു. പിന്നോക്ക സമുദായ സംവരണ അട്ടിമറി നീക്കത്തിനെതിരേ കലക്ടറേറ്റ് പരിസരത്ത് എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക നീതി ആഗ്രഹിക്കുന്ന ജനവിഭാഗങ്ങള്‍ ബിജെപിയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരേ സ്വീകരിച്ച ശക്തമായ വിയോജിപ്പാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായത്.ഗുജറാത്ത് മോഡല്‍ വികസനം എടുത്ത് കാട്ടിയിട്ടും അവിടത്തെ  പിന്നാക്ക വിഭാഗങ്ങള്‍ മാറ്റത്തിന് തയ്യാറാവുകയായിരുന്നു. ഇത് രാജ്യത്ത് വരാനിരിക്കുന്ന മാറ്റത്തിന്റെ മുന്നോടിയാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ എന്‍യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സിടി സുലൈമാന്‍ സ്വാഗതം പറഞ്ഞു.ഖാദര്‍ അറഫ, ഇക്ബാല്‍ ഹൊസങ്കടി, അബ്ദുല്‍ റഹ്മാന്‍ കുളിയങ്കാല്‍, അബ്ദുല്ല എരിയാല്‍, ഷരീഫ് പടന്ന പ്രസംഗിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss