ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം തുടങ്ങി; ബി.ജെ.പി ബോധവാന്മാരാണെന്ന് അദ്വാനി
Published : 22nd November 2015 | Posted By: swapna en

അഹ്മദാബാദ്: ഗുജറാത്തില്‍ ഇന്നു മുതല്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെക്കുറിച്ച് ബി.ജെ.പി ബോധവാന്മാരാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനി. ബീഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നുള്ള ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് പാര്‍ട്ടി അതീവ ജാഗരുകരാണെന്നും അദ്വാനി പറഞ്ഞു. ഇന്നു തുടങ്ങിയ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്റെ വാര്‍ഡില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്വാനി.
പാര്‍ട്ടിയുടെ വിജയത്തിനായി പുതിയ തന്ത്രങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.അത് നടപ്പിലാവും. നല്ല ദിനങ്ങള്‍ വരും.-അദ്വാനി വ്യക്തമാക്കി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്റെ വാര്‍ഡില്‍ വോട്ട് ചെയ്തു.എന്നാല്‍ മലേസ്യയിലുള്ള മോഡിക്ക് വോട്ട് രേഖപ്പെടുത്താനായിട്ടില്ല.
മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമാണിന്ന്. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അഹ്മദാബാദ്, വഡോദര, രാജ്കോട്ട്,സൂറത്ത്,ജാംനഗര്‍, ഭവനനഗര് എന്നീ ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പട്ടേല്‍ സമുദായത്തിന്റെ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പ്് ഗുജറാത്തിലെ ആനന്ദി ബെന്‍ സര്‍ക്കാരിന്റെ ബലപരീക്ഷണമാണ്. ഭൂരിഭാഗം പ്രദേശങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വോട്ട് ചോദിക്കുന്നതിന് പട്ടേല്‍ സമുദായം വിലക്കേര്‍പ്പെടുത്തിയിരുന്നു.
ബീഹാറില്‍ പാഠം കൊണ്ട ബി.ജെ.പി ഗുജറാത്തില്‍ ഇത്തവണ 500 ഓളം മുസ്ലിം സ്ഥാനാര്‍ത്ഥികളെയാണ് ഇറക്കിയിരിക്കുന്നത്.കഴിഞ്ഞ 15 വര്‍ഷമായി ഗുജറാത്തിലെ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാനത്ത് ഇല്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പാണിത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.