|    Feb 21 Wed, 2018 6:38 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഗുജറാത്ത് – ഡല്‍ഹി മല്‍സരത്തില്‍ ഒത്തുകളി ? ഐപിഎല്ലില്‍ വീണ്ടും വിവാദം പുകയുന്നു

Published : 12th May 2017 | Posted By: ev sports


കാണ്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍)വീണ്ടും ഒത്തുകളി വിവാദത്തില്‍. സുരേഷ് റെയ്‌ന നായകനായുള്ള ഗുജറാത്ത് ലയണ്‍സിലെ രണ്ട് താരങ്ങള്‍ ഒത്തുകളി കേസില്‍ പോലിസ് പിടിയിലായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഗുജറാത്ത് ലയണ്‍സ്- ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് മല്‍സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് വിവരം. ബിസിസിഐയുടെ അഴിമതി വിരുദ്ധ സ്‌ക്വാഡ്(എസിഎസ് യു) നടത്തിയ അന്വോഷണത്തില്‍ ബെറ്റിങ് റാക്കറ്റുമായി താരങ്ങള്‍ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഹോട്ടലില്‍ നിന്ന് രണ്ട് വാതുവെപ്പുകാരെ പടികൂടിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുകയാണെന്നും കാണ്‍പൂര്‍ പോലിസ് സൂപ്രണ്ട് വ്യക്തമാക്കി. പിടിച്ചെടുത്തയാളില്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപും 4.90 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
ചോദ്യം ചെയ്യലുകള്‍ നടക്കുകയാണെന്നും  എന്നാല്‍ ആരൊക്കെയാണ് ഇതിന്റെ പിന്നിലെന്ന് കൃത്യമായി പറയാനാവില്ലെന്നും കാണ്‍പൂര്‍ പോലിസ് സൂപ്രണ്ട് ആകാശ് കുല്‍ഹാരി പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനും രാജസ്ഥാന്‍ റോയല്‍സ് ടീമിനും ഒത്തുകളി വിവാദത്തെതുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പുതിയതായി വന്ന ടീമാണ് ഗുജറാത്ത് ലയണ്‍സ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss