|    Jun 23 Sat, 2018 11:39 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗുജറാത്ത് – ഡല്‍ഹി മല്‍സരത്തില്‍ ഒത്തുകളി ? രണ്ട് താരങ്ങള്‍ കസ്റ്റഡിയില്‍

Published : 13th May 2017 | Posted By: fsq

 

കാണ്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റ് വീണ്ടും ഒത്തുകളി വിവാദത്തില്‍. സുരേഷ് റെയ്‌ന നായകനായ ഗുജറാത്ത് ലയണ്‍സിലെ രണ്ട് താരങ്ങള്‍ ഒത്തുകളി കേസില്‍ പോലിസ് പിടിയിലായെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. ഗുജറാത്ത് ലയണ്‍സ്- ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മല്‍സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിസിസിഐയുടെ അഴിമതി വിരുദ്ധ സ്‌ക്വാഡ് (എസിഎസ്‌യു) നടത്തിയ അന്വേഷണത്തില്‍ ബെറ്റിങ് റാക്കറ്റുമായി താരങ്ങള്‍ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഹോട്ടലില്‍ നിന്ന് രണ്ട് വാതുവയ്പ്പുകാരെ പടികൂടിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുകയാണെന്നും കാണ്‍പൂര്‍ പോലിസ് സൂപ്രണ്ട് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരില്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപും 4.90 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ നടക്കുകയാണെന്നും എന്നാല്‍ ആരൊക്കെയാണ് ഇതിന്റെ പിന്നിലെന്ന് കൃത്യമായി പറയാനാവില്ലെന്നും കാണ്‍പൂര്‍ പോലിസ് സൂപ്രണ്ട് ആകാശ് കുല്‍ഹാരി പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനും രാജസ്ഥാന്‍ റോയല്‍സ് ടീമിനും ഒത്തുകളി വിവാദത്തെതുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പുതിയതായി വന്ന ടീമാണ് ഗുജറാത്ത് ലയണ്‍സ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss