|    Aug 17 Thu, 2017 5:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് : കോണ്‍ഗ്രസ് പുറത്താക്കിയ എംഎല്‍എമാര്‍ രാജിവച്ചു

Published : 12th August 2017 | Posted By: fsq

 

അഹ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേലിനെതിരേ വോട്ട് ചെയ്തതിന് കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ ഏഴ് എംഎല്‍എമാര്‍ സഭയില്‍ നിന്ന് രാജിവച്ചു. നിയമസഭാ സ്പീക്കര്‍ രമണ്‍ലാല്‍ വോറയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഏഴ് എംഎല്‍എമാരും തന്റെ വസതിയിലെത്തി രാജി സമര്‍പ്പിച്ചതെന്നും വോറ വ്യക്തമാക്കി. ഏഴ് എംഎല്‍എമാരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേലയുടെ മകനുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക