|    Feb 21 Wed, 2018 1:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് : കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നത് പരിഗണിക്കുമെന്ന് ഹര്‍ദിക് പട്ടേല്‍

Published : 18th May 2017 | Posted By: fsq

 

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. പട്ടേല്‍ സമുദായത്തിന് സംവരണം അനുവദിക്കുന്നതില്‍ ചാഞ്ചല്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനത്തിലെത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഏതുവിധേനയും പരാജയപ്പെടുത്തും. ഈ തിരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസ്സിനും ഇടയില്‍ മാത്രമുള്ളതല്ല, കര്‍ഷകരും യുവാക്കളും സ്ത്രീകളും ദലിതരും പട്ടേലുകളും ചേര്‍ന്ന് ബിജെപിക്കെതിരേ പൊരുതുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണെങ്കില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമെന്നും ഹര്‍ദിക് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss