|    Jun 19 Tue, 2018 6:25 pm
FLASH NEWS
Home   >  Sports  >  Cricket  >  

റിഷഭ് പാന്തിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

Published : 4th May 2017 | Posted By: ev sports

ഇത്് റിഷഭ് പാന്തിന്റെ പൂരാട്ടാ….ഗുജറാത്ത് പിടിച്ച് നില്‍ക്കില്ല,. കത്തിക്കരിഞ്ഞ് പോവും

ന്യൂഡല്‍ഹി: ചില പോരാട്ടങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാത്തായി ഒന്നുമില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 208 റണ്‍സ് വിജയ ലക്ഷ്യത്തെ വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 നേടി ഡല്‍ഹി മറികടന്നു. സഞ്ജു സാംസണ്‍(61), റിഷഭ് പാന്ത്(97) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
ഇതെവിടെയായിരുന്നു ഡല്‍ഹി ഇതുവരെ. എന്താ ബാറ്റിങ് പ്രകടനം. യുവതാരങ്ങളായ റിഷഭ്് പാന്തും സഞ്്ജു സാംസണും ഡല്‍ഹി മൈതാനത്ത് തീര്‍ത്ത ബാറ്റിങ് വെടിക്കെട്ടിന് തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനേക്കാല്‍ കമ്പേമേറും. 43 പന്തില്‍ ആറ് ഫോറും ഒമ്പത് സിക്‌സറും സഹിതം 97 റണ്‍സെടുത്ത പാന്തിന്റെ ബാറ്റിങ് അമ്പമ്പോ കയ്യടിക്കാതെ തരമില്ല. മലയാളി താരം സഞ്ജും മോശമാക്കിയില്ല. 31 പന്തില്‍ ഏഴ്  പടുകൂറ്റന്‍ സിക്‌സറുകള്‍ പായിച്ചാണ് സഞ്ജു 61 റണ്‍സ് കണ്ടെത്തിയത്.
കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് തുടക്കത്തിലേ തന്നെ കരുണ്‍ നായരുടെ(12) വിക്കറ്റ് നഷ്ടമായി. എ്ന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന സഞ്ജുവും പാന്തും ഡല്‍ഹിക്ക് അനിവാര്യ ജയം സമ്മാനിക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍(14) കോറി ആന്‍ഡേഴ്‌സണ്‍(18) എന്നിവര്‍ ഡല്‍ഹിക്കുവേണ്ടി പുറത്താവാതെ നിന്നു.
നേരത്തെ  സുരേഷ് റെയ്‌ന(77), ദിനേഷ് കാര്‍ത്തിക് എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 43 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സറും സഹിതമാണ് റെയ്‌ന 77 റണ്‍സെടുത്തത്. ദിനേഷ് കാര്‍ത്തിക് 34 പന്തില്‍ അഞ്ച് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 65 റണ്‍സും സ്വന്തമാക്കി.

11:33:31 PM

17 ഓവര്‍; ഡല്‍ഹി 3 വിക്കറ്റിന് 205 റണ്‍സ്
ജയിക്കാന്‍ 18 പന്തില്‍ 4 റണ്‍സ്‌

11:26:28 PM

ഡല്‍ഹി വിജയത്തിലേക്ക്; ജയിക്കാന്‍ 20 റണ്‍സ് കൂടി
16 ഓവര്‍; ഡല്‍ഹി 3 വിക്കറ്റിന് 189 റണ്‍സ്‌

11:18:21 PM

റിഷഭ് പാന്ത് 97 റണ്‍സില്‍ പുറത്ത്; ഡല്‍ഹിക്ക് ജയിക്കാന്‍ 30 റണ്‍സ്‌കൂടി.14.3 ാേവര്‍ ഡല്‍ഹി 3 വിക്കറ്റിന് 179 റണ്‍സ്‌

11:11:02 PM

ഡല്‍ഹിക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി; സഞ്ജു പുറത്ത്
61 റണ്‍സെടുത്ത സഞ്ജുവിനെ രവീന്ദ്ര ജഡേജ പുറത്താക്കി
ജയിക്കാന്‍ 490 പന്തില്‍ 42 റണ്‍സ്‌.13.2 ഓവറില്‍ ഡല്‍ഹി 2 വിക്കറ്റിന് 167

11:04:32 PM

എന്താ അടി; ഡല്‍ഹി 12 ഓവറില്‍ 1 വിക്കറ്റിന് 153
ജയിക്കാന്‍ 48 പന്തില്‍ 56 റണ്‍സ്‌.റിഷഭ് പാന്ത്(82) സഞ്ജു(58) ക്രീസില്‍

11:00:20 PM

ഗുജറാത്തിനെ പിച്ചിചീന്തി റിഷഭ് പാന്ത്; 11 ഓവറില്‍ ഡല്‍ഹി 1 വിക്കറ്റിന് 137
സഞ്ജു(43) റിഷഭ്(76) ക്രീസില്‍
ജയിക്കാന്‍ 54 പന്തില്‍ 72 റണ്‍സ്‌

10:55:59 PM

10.1ഓവര്‍; ഡല്‍ഹി 1 വിക്കറ്റിന് 117

10:49:08 PM

റിഷഭ് പാന്ത് തല്ലി തകര്‍ക്കുന്നു; 9 ഓവറില്‍ ഡല്‍ഹി 1 വിക്കറ്റിന് 97
റിഷഭ് പാന്ത് (27 പന്തില്‍ 53) സഞ്ജു സാംസണ്‍(16 പന്തില്‍ 27) ക്രീസില്‍. ജയിക്കാന്‍ 66 പന്തില്‍ 112 രണ്‍സ് കൂടി.

10:40:37 PM

ഡല്‍ഹി തിരിച്ചടിക്കുന്നു; 7 ഓവറില്‍ 1 വിക്കറ്റിന് 73 റണ്‍സ്
ജയിക്കാന്‍ 78 പന്തില്‍ 136 രണ്‍സ് കൂടി.സഞ്ജു(25) പാന്ത്(31) ക്രീസില്‍

10:33:21 PM

ഡല്‍ഹി പൊരുതുന്നു; 5 ഓവറില്‍ 1 വിക്കറ്റിന് 58 റണ്‍സ്
സഞ്ജു(16) പാന്ത്(25) ക്രീസില്‍. ജയിക്കാന്‍ 90 പന്തില്‍ 151 റണ്‍സ് കൂടി

10:27:14 PM

4 ഓവര്‍; ഡല്‍ഹി 1 വിക്കറ്റിന് 41
സഞ്ജു സാംസണ്‍(16) റിഷഭ് പാന്ത്(8) ക്രീസില്‍

10:20:52 PM

ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; കരുണ്‍ പുറത്ത്
12 റണ്‍സെടുത്ത കരുണ്‍ നായരെ പ്രതീപ് സാങ്‌വാനാണ് പുറത്താക്കിയത്‌

10:16:05 PM

2 ഓവര്‍; ഡല്‍ഹി വിക്കറ്റ് പോവാതെ 15 റണ്‍സ്
സഞ്ജു സാംസണ്‍(1) കരുണ്‍ നായര്‍ (11) ക്രീസില്‍

10:10:44 PM

ഡല്‍ഹി ബാറ്റിങ് തുടങ്ങി. 1 ഓവറില്‍ വിക്കറ്റ് പോവാതെ 11 റണ്‍സ്‌.കരുണ്‍ നായരും സഞ്ജു സാംസണും ഓപണര്‍മാര്‍

9:50:40 PM

ഡല്‍ഹിക്ക് ജയിക്കാന്‍ 209 റണ്‍സ്; ഗുജറാത്ത് 20 ഓവറില്‍7 വിക്കറ്റിന് 208 റണ്‍സ്‌

ഡല്‍ഹിക്ക് മുന്നില്‍ ഗുജറാത്തിന്റെ റണ്‍മല
ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ 7 വിക്കറ്റിന് 208 റണ്‍സ്
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ സിംഹങ്ങള്‍ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചപ്പോള്‍ സ്വന്തം കളിത്തട്ടില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 209 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് അടിച്ചെടുത്തത്. സുരേഷ് റെയ്‌ന(77), ദിനേഷ് കാര്‍ത്തിക് എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹിക്ക് വേണ്ടി കഗിസോ റബദ, പാറ്റ് കുമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോറി ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മികച്ച ബൗളിങ് പടയുള്ള ഡല്‍ഹി നായകന്‍ കരുണ്‍ നായര്‍ ടോസ് നേടി ഗുജറാത്തിനെ ബാറ്റിങിനയക്കുമ്പോള്‍ ഏതായാലും ഇത്രയൊന്നും പ്രതീക്ഷിച്ച് കാണില്ല. ജയം ഇരുകൂട്ടര്‍ക്കും നിര്‍ണായകമായ മല്‍സരത്തില്‍ സിംഹകരുത്തോടെ ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ കളിക്കളം കീഴടക്കിയപ്പോള്‍ കാഴ്ചക്കാരാവാനേ ഡല്‍ഹി താരങ്ങള്‍ക്കായുള്ളൂ. വെടിക്കെട്ട് ഓപണര്‍മാരായ ബ്രണ്ടന്‍ മക്കല്ലത്തെ(1) തുടക്കത്തിലേ നഷ്ടമായ ഗുജറാത്തിന് അധികം വൈകാതെ ഡ്വെയ്ന്‍ സ്മിത്തിന്റെ (9) വിക്കറ്റും നഷ്ടമായി. 1.2 ഓവറില്‍ രണ്ട് വിക്കറ്റിന് 10 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത് മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന ദിനേഷ് കാര്‍ത്തിക് – സുരേഷ് റെയ്‌ന കൂട്ടുകെട്ടാണ്.
ജയം മാത്രം മുന്നില്‍ കണ്ടുള്ള മല്‍സരത്തില്‍ തുടക്കം മുതലേ വെടിക്കെട്ട് ബാറ്റിങാണ് റെയ്‌ന പുറത്തെടുത്തത്. 43 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സറും സഹിതം 77 റണ്‍സെടുത്ത് റെയ്‌ന പുറത്താവുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ബോര്‍ഡ് 13.2 ഓവറില്‍ 3 വിക്കറ്റിന് 143 എന്ന മികച്ച നിലയിലായിരുന്നു. മൂന്നാ ം വിക്കറ്റില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ടീമിന് സമ്മാനിച്ചത്. റെയ്‌ന മടങ്ങിയപ്പോള്‍ ബാറ്റിങ് വെടിക്കെട്ട് ഏറ്റെടുത്ത കാര്‍ത്തിക് 34 പന്തില്‍ അഞ്ച് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തിയാണ് 65 റണ്‍സ് സ്വന്തമാക്കിയത്.
ഒരു ഘട്ടത്തില്‍ 230 ന് മുകളിലേക്ക് പോകുമെന്ന് തോന്നിച്ച ഗുജറാത്ത് ഇന്നിങ്‌സിനെ പിടിച്ച് നിര്‍ത്തിയത് അവസാന ഓവറുകളിലെ ഡല്‍ഹി ബൗളര്‍മാരുടെ മിന്നല്‍ ബൗളിങാണ്. ആരോണ്‍ ഫിഞ്ചും(27) ഇഷാന്‍ കിഷന്‍(4) ജെയിംസ് ഫോക്‌നര്‍(18) എന്നിവരെ പെട്ടെന്ന് മടക്കിയ ഡല്‍ഹി തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെ റണ്‍റേറ്റിനെ പിടിച്ചുനിര്‍ത്തി. എന്നാല്‍ അവസാന ഓവറിലെ അവസാന രണ്ട് പന്തും സിക്‌സര്‍ പായിച്ച രവീന്ദ്ര ജഡേജ(18*) ഗുജറാത്ത് സ്‌കോര്‍ബോര്‍ഡിനെ 208 ലേക്കെത്തിച്ചു. പ്രതീപ് സാങ്‌വന്‍(1) പുറത്താവാതെ നിന്നു. ഡല്‍ഹി നിരയില്‍ മുഹമ്മദ് ഷമി മൂന്നോവറില്‍ 40 റണ്‍സ് വിട്ടുനല്‍കിയെങ്കിലും വിക്കറ്റ് നേടാനായില്ല.

9:39:34 PM

18 ഓവര്‍; ഗുജറാത്ത് 5 വിക്കറ്റിന് 184 റണ്‍സ്
ആരോണ്‍ ഫിഞ്ച്(23) രവീന്ദ്ര ജഡേജ(2) ക്രീസില്‍

9:37:28 PM

ഗുജറാത്തിന് 5 വിക്കറ്റുകള്‍ നഷ്ടമായി
4 റണ്‍സെടുത്ത ഇഷാന്‍ കിഷനെ പാറ്റ് കുമ്മിന്‍സ് പുറത്താക്കി. 1.4 ഓവര്‍ ഗുജറാത്ത് 5 വിക്കറ്റിന് 180

9:34:03 PM

17 ഓവര്‍; ഗുജറാത്ത് 4 വിക്കറ്റിന് 178 റണ്‍സ്‌

9:33:53 PM

ഗുജറാത്ത് കൂറ്റന്‍ സ്‌കോറിലേക്ക്; 15 ഓവറില്‍ 4 വിക്കറ്റിന് 164 റണ്‍സ്
77 റണ്‍സെടുത്ത സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്(65) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് അവസാനം നഷ്ടമായത്. ആരോണ്‍ ഫിഞ്ചും, ഇഷാന്‍ കിഷനുമാണ് ക്രീസില്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss