|    Jul 23 Mon, 2018 12:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് കലാപത്തിലെ അനുഭവം ; അര്‍ണബിന്റെ അവകാശവാദം പൊളിച്ചടുക്കി സര്‍ദേശായി

Published : 20th September 2017 | Posted By: fsq

ന്യൂഡല്‍ഹി: റിപബ്ലിക് ടിവി മേധാവിയും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിയുടെ അവകാശവാദം പൊളിച്ചടുക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഹിന്ദുത്വര്‍ തന്റെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമിച്ചെന്ന അര്‍ണബിന്റെ വാദം നുണയാണെന്നാണ് സര്‍ദേശായി തെളിവ് സഹിതം ട്വിറ്ററില്‍ കുറിച്ചത്. ഗുജറാത്ത് കലാപം റിപോര്‍ട്ട് ചെയ്യാനെത്തിയ തന്നെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വീടിന് 50 മീറ്റര്‍ അകലെവച്ച് അക്രമികള്‍ തടയുകയും താന്‍ സഞ്ചരിച്ച കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തതായി അര്‍ണബ് ഗോസ്വാമി രണ്ടു വര്‍ഷം മുമ്പ് അസമില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ അവകാശപ്പെട്ടിരുന്നു. ശൂലം ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ക്കുകയും മതം ഏതാണെന്ന് ചോദിക്കുകയും ചെയ്തു. തന്റെ കൈയില്‍ പ്രസ് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നു. എന്നാല്‍ ഡ്രൈവറുടെ കൈയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലായിരുന്നു. കൈയില്‍ പച്ചകുത്തിയിരുന്ന ചിത്രമാണ് അയാളുടെ ജീവന്‍ രക്ഷിച്ചതെന്നും അര്‍ണബ് അസ്സമില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.എന്നാല്‍ യഥാര്‍ഥത്തില്‍ ഗുജറാത്ത് കലാപം റിപോര്‍ട്ട് ചെയ്തത് താനായിരുന്നെന്നാണ് സര്‍ദേശായിയുടെ വാദം. അര്‍ണബിന്റേത് വ്യാജ അവകാശവാദമാണെന്നും മാധ്യമപ്രവര്‍ത്തന രംഗത്തെക്കുറിച്ചോര്‍ത്ത് തനിക്ക് ദുഃഖം തോന്നുന്നെന്നും സര്‍ദേശായി കുറിക്കുന്നു. 2014ല്‍ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വിവരിച്ചിട്ടുള്ളതായി സര്‍ദേശായി വ്യക്തമാക്കി. സര്‍ദേശായിയുടെ അക്കാലത്തെ മറ്റു സഹപ്രവര്‍ത്തകരും അദ്ദേഹത്തിനു പിന്തുണയുമായെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss