ഗുജറാത്ത് കലാപക്കേസ് പ്രതി മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചു
Published : 22nd January 2016 | Posted By: SMR
അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചു. 2002ല്‍ നരോദപാട്ടിയയില് ന്യൂനപക്ഷങ്ങള്‍ക്കെതിരേ അതിക്രമം നടത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സുരേഷ് ഛാറയാണ് മാധ്യമപ്രവര്‍ത്തക രേവതി ലൗളിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം തന്റെ പുസ്തകരചനയുടെ ഭാഗമായി സുരേഷിനെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം.
പരോളിലിറങ്ങിയതായിരുന്നു സുരേഷ്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ സുരേഷ് പ്രകോപിതനാവുകയായിരുന്നുവെന്നു രേവതി പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.