|    Jan 24 Tue, 2017 2:34 am

ഗുജറാത്ത് കലാപം: 11 പ്രതികള്‍ക്ക് ജീവപര്യന്തം

Published : 5th August 2016 | Posted By: SMR

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ മെഹ്‌സാന ജില്ലയിലെ മേദഅദ്‌രാജ് ഗ്രാമത്തില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ 11 പേരെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരെ വെറുതെവിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ജസ്റ്റിസുമാരായ ആനന്ദ്ദാവെ, ബിഎന്‍ കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
പ്രതികളെ 14 വര്‍ഷത്തെ തടവിനു ശേഷം വിട്ടയക്കുന്നതിന് കോടതി സര്‍ക്കാരിന് അനുമതി നല്‍കി. പ്രതികള്‍ 10,000 രൂപ വീതം പിഴയടക്കണം. പ്രതികള്‍ക്ക് കീഴടങ്ങാന്‍ 10 ആഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
മേദഅദ്‌രാജ് ഗ്രാമത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍പെട്ട പിതാവും മകളുമാണ് കൊല്ലപ്പെട്ടിരുന്നത്. കേസിലെ 27 പ്രതികളില്‍ 11 പേര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കഴിഞ്ഞമാസം കണ്ടെത്തിയിരുന്നു. കേസിലെ മുഴുവന്‍ പ്രതികളെയും മെഹ്‌സാന അതിവേഗ കോടതി 2005 ജൂണ്‍ 14നായിരുന്നു കുറ്റവിമുക്തരാക്കിയിരുന്നത്.
2002 മാര്‍ച്ച് മൂന്നിനാണ് പ്രതികള്‍ കലുമിയാന്‍ സഈദ്, അദ്ദേഹത്തിന്റെ മകള്‍ ഹസീനബീബീ എന്നിവരെ കൊലപ്പെടുത്തിയത്. കലാപത്തിനിടെ ജെയ്തറം പ്രജാപതി എന്ന ആളുടെ വസതിയില്‍ അഭയം തേടിയ ഇരകളെ 200 ഓളം വരുന്ന ജനക്കൂട്ടം ചുട്ടുകൊന്നു എന്നതാണ് കേസ്. കേസില്‍ ആറ് ദൃക്‌സാക്ഷികളുണ്ടായിരുന്നു. വിചാരണക്കോടതി വിധിക്കെതിരേ ഗുജറാത്ത് സര്‍ക്കാരും ഇരകളുടെ കുടുംബവുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക