|    Jan 20 Fri, 2017 5:22 pm
FLASH NEWS

ഗുജറാത്ത് കലാപം: പട്ടേല്‍ യുവാക്കളെ വിട്ടയക്കണമെന്ന് ഹര്‍ദിക്

Published : 28th August 2016 | Posted By: SMR

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ട പട്ടേല്‍ യുവാക്കളെ വിട്ടയക്കണമെന്ന് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. ഇതുസംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹര്‍ദിക് കത്തയച്ചു. ലോകത്തിന്റെ ‘മതനിരപേക്ഷ’ നേതാവായി സ്വയം ഉയര്‍ത്തിക്കാണിക്കുന്ന മോദി ഇക്കാര്യത്തില്‍ നടപടിയെടുക്കില്ലെന്ന് തനിക്കറിയാമെന്നും കത്തില്‍ പറഞ്ഞു.
മുസ്‌ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പട്ടേല്‍ യുവാക്കളുടെ പട്ടികയും കത്തിലുണ്ട്. കലാപത്തിന്റെ ആനുകൂല്യത്തിലാണ് മോദി ആദ്യം മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായത്. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി മോദിയാണ്. ശിക്ഷിക്കപ്പെട്ട പട്ടേല്‍ യുവാക്കള്‍ ജയിലില്‍ നരകിക്കുകയാണ്. മോദി ഇപ്പോള്‍ പ്രധാനമന്ത്രിയാണ്. പട്ടേല്‍ യുവാക്കളെ വിട്ടയക്കാന്‍ അദ്ദേഹത്തിനു രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാം. എന്നാല്‍ മോദി അതു ചെയ്യില്ലെന്ന് തനിക്കറിയാം. താന്‍ മതനിരപേക്ഷവാദിയാണെന്ന് രാജ്യത്തെയും ലോകത്തേയും ബോധ്യപ്പെടുത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മോദി ഗുജറാത്തികളെ പ്രത്യേകിച്ചു പട്ടേലുകളെ ദുരുപയോഗം ചെയ്തുവെന്നും ഹര്‍ദിക് പറഞ്ഞു.
പട്ടേല്‍ സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ ഹര്‍ദികിനെ വിവിധ കേസുകളില്‍ പ്രതിയാക്കി ഗുജറാത്ത് പോലിസ് ജയിലില്‍ അടച്ചിരുന്നു. ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക