ഗുജറാത്ത് കലാപം: അമിത് ഷാ കോടതിയില്‍ ഹാജരാവണം
Published : 12th September 2017 | Posted By: shins

അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസില്‍ പ്രതിഭാഗത്തിന്റെ സാക്ഷിയായി ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. സെപ്തംബര്‍ 18ന് ഹാജരാകാനാണ് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ആവശ്യപ്പെട്ടത്. നരോദപാട്യ കേസിലെ മുഖ്യപ്രതിയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ മായ കോദ്നാനിയുടെ അഭിഭാഷകന് നല്കിയ അപേക്ഷയിലാണ് നടപടി. അമിത്ഷായെ വിസ്തരിക്കാന്‍ കോദ്നാനിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചെങ്കിലും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്ക് സാധിച്ചില്ലെന്ന് കോദ്നാനി കോടതിയെ അറിയിച്ചു. തുടര്‍ന്ന് അമിത് ഷാ നിര്‍ബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവ് കോടതി കോദ്നാനിയുടെ അഭിഭാഷകന് കൈമാറി. നരോദഗാമില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ താന്‍ നിയമസഭയിലായിരുന്നു എന്നതിന് സാക്ഷി പറയാനാണ് മായ കോദ്നാനി അന്ന് എംഎല്‍എ ആയിരുന്ന അമിത്ഷായെ ഹാജരാക്കുന്നത്. 97 പേര് കൊലപ്പെട്ട നരോദപാട്യ കൂട്ടക്കൊലയില്‍ മുഖ്യപ്രതിയായ മായ കോദ്നാനിയെ നേരത്തെ കോടതി 28 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇവര്‍ക്ക് പിന്നീട് സ്ഥിരജാമ്യം നല്കി. ഈ കേസിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി പറയാനിരിക്കുകയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.