|    Mar 27 Mon, 2017 4:34 am
FLASH NEWS

ഗുജറാത്ത് കത്തുന്നതിന് കാരണം 13 വര്‍ഷത്തെ മോദി ഭരണം: രാഹുല്‍ ഗാന്ധി

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുജറാത്ത് കത്തുന്നതിനു കാരണം 13 വര്‍ഷത്തെ മോദി ഭരണമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. 2 വര്‍ഷത്തെ ആനന്ദിബെന്‍ ഭരണത്തെ അതിനു കുറ്റപ്പെടുത്താനാവില്ലെന്നും അവരെ ബലിയാടാക്കിയതുകൊണ്ട് ബിജെപി രക്ഷപ്പെടില്ലെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
പട്ടേല്‍ പ്രക്ഷോഭത്തിനു പിന്നാലെ ദലിത് പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആനന്ദിബെന്‍ രാജിസന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
അതേസമയം, ആനന്ദിബെന്‍ രാജിവച്ചത് ബിജെപിയുടെ ഉന്നതനേതൃത്വത്തിന്റെ സമ്മര്‍ദ്ദഫലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അടുത്തു വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണു നടപടിയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല ആരോപിച്ചു. 2017ല്‍ തോല്‍ക്കുമെന്ന് ബിജെപി ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത്‌സിന്‍ഹ് സോളങ്കി നേരത്തെ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഡിസംബറിലാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി തീരുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക