|    Oct 19 Thu, 2017 7:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് എംഎല്‍എമാര്‍ കര്‍ണാടക ഗവര്‍ണറെ കണ്ടു

Published : 6th August 2017 | Posted By: fsq

 

ബംഗളൂരു: കര്‍ണാടകയിലെ ആഡംബര റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ഗുജറാത്ത് എംഎംഎല്‍മാര്‍ കര്‍ണാടക ഗവര്‍ണര്‍ വിജുഭായ് വാലയെ സന്ദര്‍ശിച്ചു. റിസോട്ടിലെത്തിയശേഷം ആദ്യമായി പുറത്തിറങ്ങിയ എംഎല്‍എമാര്‍ സെക്രട്ടേറിയറ്റും സന്ദര്‍ശിച്ചു. റിസോട്ടില്‍ നിന്ന് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലാണ് എംഎല്‍എമാരെ രാജ്ഭവനില്‍ എത്തിച്ചത്.   എംഎല്‍മാരുമായി സൗഹൃദ കൂടിക്കാഴ്ചയാണ് നടന്നതെന്നും ഗുജറാത്ത് സ്വദേശിയായ വാല ഗുജറാത്തിലെ മുന്‍ സാമ്പത്തിക കാര്യമന്ത്രിയും നിയസഭാ സ്പീക്കറുമായിരുന്നുവെന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. രാജ്ഭവനില്‍ നിന്ന് വിധാന്‍ സൗധയിലെത്തിയ എം എല്‍എമാര്‍ മന്ത്രി ഡി കെ ശിവകുമാറുമായും കൂടിക്കാഴ്ച നടത്തി. എംഎല്‍എമാരുടെ സുരക്ഷാ ചുമതലയുള്ള ഡികെ ശിവകുമാറിന്റെ വിസതികളില്‍ നേരത്തേ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. എംഎല്‍എമാര്‍ മന്ത്രിക്കൊപ്പം വിധാന്‍ സൗധയ്ക്കടുത്തുള്ള  മഹാത്മാഗാന്ധി പ്രതിമയും സന്ദര്‍ശിച്ചു. എംഎല്‍എമാര്‍ സംതൃപ്തരാണെന്നും എല്ലാവരും സഹകരിക്കുമെന്നും  ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. എട്ടിന് ഗുജറാത്തില്‍  നടക്കാനിരിക്കുന്ന രാജ്യസഭാ തരിഞ്ഞെടുപ്പില്‍ എംഎല്‍എമാരെ ബിജെപി  ചാക്കിട്ടുപിടിക്കുന്നത് ഒഴിവാക്കാനാണ് ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരാഴ്ചയോളമായി ബംഗളൂരുവിലെ റിസോട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്നു ദേശീയ അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്്ട്രീയ കാര്യ സെക്രട്ടറി അഹ്മദ് പട്ടേലിനെയാണ് രാജ്യസഭയിലേക്ക്് കോണ്‍ഗ്രസ് മല്‍സരിപ്പിക്കുന്നത്.  ഗുജറാത്തിലെ 57 കോണ്‍ഗ്രസ് എംഎല്‍എമാരില്‍  ആറു പേര്‍ കഴിഞ്ഞ 28ന് രാജിവയ്ക്കുകയും ഇതില്‍ മുന്നു പേര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവിലെത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക