|    Aug 19 Sat, 2017 9:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടില്‍ പരിശോധന

Published : 3rd August 2017 | Posted By: fsq

 

ബംഗളൂരു: ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നതിനെ പ്രതിരോധിക്കാന്‍ എംഎല്‍മാരെ പാര്‍പ്പിച്ച ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ബംഗളൂരിനടുത്ത രാമനഗറിലെ ഈഗിള്‍ട്ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. റിസോര്‍ട്ടിലെ കര്‍ണാടക മന്ത്രിസഭാംഗം ഡി കെ ശിവകുമാറിന്റെ മുറിയാണ് ആദായവകുപ്പ് പരിശോധിച്ചത്. ഇദ്ദേഹത്തിനാണ് റിസോര്‍ട്ടിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംരക്ഷണ ചുമതല. ജൂലൈ 30 മുതല്‍ ഗുജറാത്തിലെ 45 കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടില്‍  പാര്‍പ്പിച്ചിരിക്കുകയാണ്്. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ടീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഗുജറാത്തില്‍ നിന്നുംരാജ്യസഭയിലേക്ക് മല്‍സരിക്കുന്നുണ്ട്. ആഗസത് എട്ടിനാണ് തിരഞ്ഞെടുപ്പ്. അതേസമയം, കര്‍ണാടക ഊര്‍ജവകുപ്പ് മന്ത്രി ഡി കെ ശിവകുമാറിന്റെ മുറി മാത്രമാണ് പരിശോധിച്ചതെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലി വിശദമാക്കി. അന്വേഷണത്തിന്റെ തുടര്‍ച്ച എന്ന നിലയ്ക്ക് നികുതി നിയമം 132 പ്രകാരം തെളിവു ശേഖരണമായിരുന്നു ഉദ്ദേശ്യമെന്ന് കേന്ദ്ര നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തേ ആസൂത്രണം ചെയ്തതാണ് പരിശോധന. ഗുജറാത്ത് എംഎല്‍എമാര്‍ റിസോര്‍ട്ടിലുണ്ടായത് അവിചാരിതമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ എംഎല്‍മാരുടെ മുറികള്‍ പരിശോധിച്ചില്ലെന്നും ആദായ വകുപ്പ് വ്യക്തമാക്കി.പരിശോധനകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നടപടി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരേ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഗൂഢാലോചനയാണ് ആദായനികുതി വകുപ്പു നീക്കത്തിനു പിന്നിലെന്നും സിദ്ധരാമയ്യ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം പരിശോധനയ്ക്ക് പിന്നില്‍  രാഷ്ട്രീയ ഇടപെടലില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക