|    Jul 22 Sun, 2018 8:10 am
FLASH NEWS
Home   >  National   >  

ഗുജറാത്തും മധ്യപ്രദേശും ബിജെപിയെ കൈവിടുമെന്ന് ആര്‍എസ്എസ് സര്‍വേ

Published : 27th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തും മധ്യപ്രദേശും ബിജെപിയെ കൈവിടുമെന്ന് ആര്‍എസ്എസ് സര്‍വേ. ഇരു സംസ്ഥാനങ്ങളിലും ബിജെപി ദയനീയമായി പരാജയപെടുമെന്നാണ് ആര്‍എസ്എസ് സര്‍വേ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഗുജറാത്തില്‍ വെറും 60സീറ്റുകളില്‍ ബിജെപി ഒതുങ്ങുമെന്നും 100ലേറെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വന്‍മുന്നേറ്റം നടത്തുമെന്നും ആര്‍എസ്എസ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മധ്യപ്രദേശില്‍ 2012ല്‍ കിട്ടിയതിന്റെ പകുതി സീറ്റു മാത്രമേ ബിജെപിക്കു ലഭിക്കുള്ളൂവെന്നും 120ലേറെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും സര്‍വേ ഫലം പറയുന്നു. 230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയില്‍ ആകെയുള്ളത്. ഇതില്‍ 116 സീറ്റുകളില്‍ വിജയിച്ചാലേ ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിയുകയുള്ളൂ. മധ്യപ്രദേശിലെ വ്യാപം കുംഭകോണവും ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട പെണ്‍വാണിഭവുമെല്ലാം പാര്‍ട്ടിക്കു തിരിച്ചടിയാവും. കര്‍ഷക പ്രക്ഷോഭത്തിനിടെ ആറു പേര്‍ കൊല്ലപ്പെട്ടതും 50ലേറെ കര്‍ഷകരുടെ ആത്മഹത്യയും നര്‍മ്മദ ബചാവോ ആന്തോളന്‍ നേതാക്കളെ ജയിലില്‍ അയച്ചതുമെല്ലാം തിരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടിയാവുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. സര്‍വേ റിപോര്‍ട്ട് ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആര്‍എസ്എസ് കൈമാറി. സര്‍വേ റിപോര്‍ട്ട് പാര്‍ട്ടിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.പിന്നാക്ക സമുദായങ്ങളിലുള്ള ജനവിഭാഗങ്ങളുടെ രോഷമാണ് ബിജെപിയുടെ വോട്ടുഷെയര്‍ കുത്തനെ ഇടിയാന്‍ കാരണമായതെന്നാണ് നിഗമനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss