|    Feb 19 Sun, 2017 10:23 pm
FLASH NEWS

ഗുജറാത്തി ടഗ്ഗ് തകര്‍ത്ത ബൊള്ളാര്‍ഡുകളുടെ അറ്റകുറ്റപ്പണി ഇന്നു തുടങ്ങും

Published : 28th October 2016 | Posted By: SMR

വിഴിഞ്ഞം: സഹായം ചോദിച്ച് മാസങ്ങള്‍ക്ക് മുമ്പ് വിഴിഞ്ഞത്ത് എത്തിയ ഗുജറാത്തി ടഗ്ഗ് ബ്രഹ്മാക്ഷര തകര്‍ത്ത തുറമുഖത്തെ ബൊള്ളാര്‍ഡുകളുടെ അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും. നഷ്ടപരിഹാരം ടഗ്ഗിന്റെ ഉടമസ്ഥരില്‍ നിന്ന് ഈടാക്കി അറ്റകുറ്റപ്പണി നടത്താമെന്ന് അധികൃതര്‍ തീരുമാനിച്ചെങ്കിലും ടഗ്ഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. തുറമുഖത്തില്‍ ലീ വേഡും സി വേഡും എന്ന രണ്ടു വാര്‍ഫിലെയും ബൊള്ളാര്‍ഡുകളും ടയര്‍ സെന്റുകളും നങ്കൂരമിട്ടിരുന്ന ടഗ്ഗ് തകര്‍ത്തതോടെ ഇവിടെ അടുക്കുന്ന മറ്റ് കടല്‍യാനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരുന്നു. ഇതൊഴിവാക്കാനാണ് അറ്റകുറ്റപ്പണികള്‍ക്കായി തുറമുഖ വകുപ്പ് ലക്ഷങ്ങള്‍ മുടക്കുന്നത്. വാര്‍ഫില്‍ ഡ്രില്ലിങ് നടത്തി ബൊള്ളാര്‍ഡുകള്‍ ഉറപ്പിക്കുന്നതിനുള്ള നടപടികളാണ് ഇന്ന് തുടങ്ങുക. ശക്തമായ തിരയില്‍ ആടിയുലഞ്ഞ ടഗ്ഗ് ബന്ധിച്ചിരുന്ന കൂറ്റന്‍ വടങ്ങളും പൊട്ടിച്ചാണു പഴയ വാര്‍ഫില്‍ അഞ്ചും പുതിയ വാര്‍ഫില്‍ നാലും ബൊള്ളാര്‍ഡുകള്‍ തകര്‍ത്തത്. അതോടൊപ്പം കപ്പലുകള്‍ക്ക് വാര്‍ഫില്‍ സുരക്ഷിതമായി അടുക്കാന്‍ ഉറപ്പിച്ചിരുന്ന ടയറുകളും തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. ഇവയെല്ലാം പുനസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 10 ലക്ഷത്തോളം രൂപയാണ് അടിയന്തരമായി ചെലവാക്കുന്നത്. ഉടമസ്ഥര്‍ തിരിഞ്ഞുനോക്കാത്ത ടഗ്ഗ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ലേലം ചെയ്ത് പോര്‍ട്ടിനുണ്ടായ നഷ്ടം ഉള്‍പ്പെടെയുള്ളവ ഈടാക്കുന്നതു വരെ ബ്രഹ്മാക്ഷര വിഴിഞ്ഞത്ത് തുടരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക