|    Jan 19 Thu, 2017 8:00 am
FLASH NEWS

ഗുജറാത്തില്‍ 42കാരനായ ദലിതനെ തല്ലിക്കൊന്നു

Published : 10th July 2016 | Posted By: SMR

പോര്‍ബന്ദര്‍: ഗുജറാത്തിലെ സോദന ഗ്രാമത്തില്‍ ദലിതനായ 42കാരനെ ഒരുസംഘം തല്ലിക്കൊന്നു. വെള്ളിയാഴ്ചയാണു നാടിനെ നടുക്കിയ സംഭവം. രാം സിന്‍ഗ്രാഹിയ എന്നയാളാണു കൊല്ലപ്പെട്ടത്. സവര്‍ണജാതിയില്‍പ്പെട്ട 46 ഓളം പേര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.
കൃഷിയിടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ് പിഡിയു ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രാം സിന്‍ഗ്രാഹിയ വെള്ളിയാഴ്ച വൈകീട്ടോടെയാണു മരിച്ചത്. സംഭവത്തില്‍ സോദന ഗ്രാമവാസികളായ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു.
പ്രഭാത് കരവാന്ദ്ര, ലഖു മെര്‍, നിലേഷ് ബാബര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. സംഭവം പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക