|    Jul 21 Fri, 2017 4:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്തില്‍ സംഘര്‍ഷം : രണ്ട്‌പേര്‍ മരിച്ചു

Published : 15th July 2017 | Posted By: fsq

 

അഹ്മദാബാദ്: ഗുജറാത്തിലെ മോര്‍ബി, സുരേന്ദ്രനഗര്‍ ജില്ലകളില്‍ ഭര്‍വാഡ്, രജപുത് സമുദായാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മോര്‍ബി ജില്ലയിലെ ഹല്‍വാദ് നഗരം സുരേന്ദ്രനഗറിലെ ചില ഗ്രാമങ്ങളിലും തീവയ്പും കല്ലേറും നടന്നതായി പോലിസ് പറഞ്ഞു. ഹല്‍വാദില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ധര്‍ഗന്ദാരയിലെ ഗ്രാമത്തിനടുത്തുവച്ചുണ്ടായ അക്രമത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടു. ഇരുവരും ഭര്‍വാഡ് സമുദായാംഗങ്ങളാണ്. അക്രമികളെ പിടികൂടാന്‍ മൂന്ന് സംഘങ്ങളെ  നിയമിച്ചതായി പോലിസ് പറഞ്ഞു.   2013ല്‍ രജ്പുത് നേതാവായ സാല ഭര്‍വാഡ് സമുദായാംഗത്തെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു. ഇതാണ് ഇരുവിഭാഗവും തമ്മില്‍ പ്രശ്‌നമുണ്ടാവാന്‍ കാരണം. കഴിഞ്ഞദിവസം പരോളില്‍ ഇറങ്ങിയ സാലയെ വെട്ടിക്കൊന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക