|    Jul 28 Fri, 2017 10:40 pm
FLASH NEWS
Home   >  National   >  

ഗുജറാത്തില്‍ രണ്ടു ബി.ജെ.പി നേതാക്കള്‍ വെടിയേറ്റു മരിച്ചു

Published : 3rd November 2015 | Posted By: swapna en

ഗാന്ധി നഗര്‍: ഗുജറാത്തിലെ ബഹ്‌റൂച്ചില്‍ രണ്ടു ബി.ജെ.പി  നേതാക്കള്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.ബഹ്‌റൂച്ച് ജില്ലയിലെ മുന്‍ ബി.ജെ.പി പ്രസിഡന്റ് ഷിരീഷ് ബംഗാളി, ബി.ജെ.പിയുടെ യുവജന വിഭാഗം സെ്ക്രട്ടറി പ്രാഗനേഷ് മിശ്ര എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് പാര്‍ട്ടി യോഗം കഴിഞ്ഞ ബംഗാളിയുടെ ഓഫിസിലേക്ക് ഇരുവരും നടന്ന പോകുമ്പോള്‍ മുഖം മൂടിയണിഞ്ഞ തോക്കൂധാരികളായ രണ്ടു പേര്‍ ബൈക്കിലെത്തിയാണ് വെടിവച്ചത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കേസ് അന്വേഷിക്കാന്‍ ഉന്നത പോലിസ് സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു ഗുജറാത്തില്‍ ഈ മാസം 22ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണകക്ഷിയുടെ രണ്ടു നേതാക്കള്‍ കൊല്ലപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക