|    Aug 20 Sun, 2017 4:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗുജറാത്തില്‍ മോദി ചെയ്തതാണ് പിണറായിയും ചെയ്തത് : ചെന്നിത്തല

Published : 16th June 2017 | Posted By: fsq

 

തിരുവനന്തപുരം: ഗുജറാത്തില്‍ നരേന്ദ്ര മോദി ചെയ്തതാണ് തലശ്ശേരി ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ കേരളത്തിലും ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷിച്ച കേസിനിടയില്‍ കേരള പോലിസ് നിയമവിരുദ്ധമായി ഇടപെട്ടത് കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണ്. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കേസ് അട്ടിമറിക്കാനായി വ്യാജ തെളിവുകള്‍ ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയ കണ്ണൂര്‍-തലശ്ശേരി ഡിവൈഎസ്പിമാര്‍ക്കെതിരേ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും രക്ഷിക്കാനാണ് ഈ കള്ളക്കളി നടത്തിയതെന്ന ഫസലിന്റെ സഹോദരി റംലയുടെ ആരോപണം ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക