|    Sep 25 Mon, 2017 3:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്തില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ കണ്ടെത്താനാവാതെ കോണ്‍ഗ്രസ്

Published : 29th August 2016 | Posted By: SMR

ഗാന്ധിനഗര്‍: അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടില്ല. ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു നീക്കം ഗുജറാത്തില്‍ ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
പ്രധാന നേതാക്കളെല്ലാം മല്‍സര രംഗത്തുണ്ടാവും. ഐക്യം നിലനിര്‍ത്തുന്നതിനാണ് മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടാത്തത്. 1989ലെ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ്സിന് ഗുജറാത്ത് ഭരണം നഷ്ടമായത്. പിന്നീട് ബിജെപിയുടെ പരീക്ഷണ ശാലയെന്നാണ് ഗുജറാത്തിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കാറ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക