|    Jan 17 Wed, 2018 7:12 am
FLASH NEWS
Home   >  National   >  

ഗുജറാത്തില്‍ പാക് ബോട്ടും മല്‍സ്യത്തൊഴിലാളികളും കസ്റ്റഡിയില്‍

Published : 2nd October 2016 | Posted By: G.A.G

pak-boatഅഹമ്മദാബാദ്: ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്താനില്‍ നിന്നുള്ള  മത്സ്യബന്ധന ബോട്ട് ഗുജറാത്തില്‍ ഇന്ത്യന്‍ തീരസംരക്ഷണ സേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളേയും തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. ഇന്നു  രാവിലെ 10.15 ഓടെയാണ് ബോട്ട്് കസ്റ്റഡിയിലെടുത്തത്്.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളരുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ശക്തമാക്കിയ സുരക്ഷാനടപടികളുടെ ഭാഗമായാണ് നടപടി. കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പാവക് എന്ന കപ്പലാണ് ബോട്ട്് പിടിച്ചെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day