ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച വ്യാജ ഏറ്റുമുട്ടല്‍ മധ്യപ്രദേശിലും ആവര്‍ത്തിക്കുന്നുവെന്ന്
Published : 6th November 2016 | Posted By: SMR

പട്ടാമ്പി: ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച വ്യാജ ഏറ്റുമുട്ടല്‍ സംഘപരിവാര്‍ മധ്യപ്രദേശിലും ആവര്‍ത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്് അംഗം എം എം മണി എം എല്‍എ പട്ടാമ്പിയില്‍ കര്‍ഷകസംഘം ജില്ലാസമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ച മോദി സര്‍ക്കാര്‍ മുന്‍ കോണ്‍ഗ്രസ് ഗവണ്മെന്റിനെ കടത്തിവെട്ടിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. കരിമ്പിന് തുച്ഛ വില കൊടുത്ത് കര്‍ഷകനെ ദ്രോഹിക്കുമ്പോള്‍ നാലിരട്ടിവിലക്ക് പഞ്ചസാര വില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തു വരുന്നത്. ടയര്‍ മുതലാളിമാരെ സഹായിക്കാന്‍ വേണ്ടി വിദേശത്തുനിന്നും റബ്ബര്‍ ഇറക്കുമതി ചെയ്യുന്നു.ലോകം കാണാന്‍ നടക്കുന്ന മോദിക്ക് കര്‍ഷകരുടെദുരിതം കാണാന്‍ കഴിയുന്നില്ല.അമേരിക്കക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടി ദാസ്യവേലചെയ്യുന്നു. മന്മോഹന് സിങും നരേന്ദ്ര മോദിയും ഒരേതരം കര്‍ഷക ദ്രോഹ നടപടിയാണ്നടപ്പാക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയാല്‍ കൃഷിഭൂമി കൃഷിക്കാരനാണെന്ന്പറഞ്ഞായിരുന്നു കോണ്‍ഗ്രസ് കര്‍ഷകരെ സമരത്തിനിറക്കിയത്. എന്നാല്‍ ഇടതുപക്ഷം ഭരിച്ച കേരളം,ബംഗാള്‍,ത്രിപുര എന്നിവിടങ്ങളില്‍ മാത്രമാണ് കൃഷിക്കാരന് ഭൂമി ലഭിച്ചത്.മറ്റു സംസ്ഥാനങ്ങളില്‍ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നില്ല. ഈ നയംതന്നെയാണ് ബിജെപിയും ആവര്‍ത്തിക്കുന്നത്. ഭൂപരിഷ്കരണ നിയമങ്ങള്‍ക്ക് വേണ്ടിഇഎംഎസും എകെജിയും ചെയ്ത ത്യാഗങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. ഉത്തരേന്ത്യയില്ജന്മികളെല്ലാം ആര്.എസ്്് .എസുകാരായതുകൊണ്ടാണ് അവിടങ്ങളില്‍ ഭൂപരിഷ്കരണം സംഘ് പരിവാര്നടപ്പാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് കെവിവിജയദാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി സി കെരാജേന്ദ്രന്, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന് എന്നിവര്‍പങ്കെടുത്തു. സി പി എം ജില്ലാ കമ്മിറ്റി അംഗം എന്‍ ഉണ്ണികൃഷ്ണന്, സംഘം ജില്ലാ ഖജാന്‍ഞ്ചി സി എം നീലകണ്ഠന്, സംഘം ജില്ലാ കമ്മിറ്റി അം സി അച്ചുന്, കര്‍ഷക സംഘംസംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യൂസ്, കെ എ സുദര്ശനകുമാര്,സി എന്‍ അബ്ദുള്‍ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.എന്‍ പി വിനയകുമാര്‍ സ്വാഗതംവുംകര്ഷക സംഘം ജില്ലാസെക്രട്ടറി പി കെ സുധാകരന് നന്ദിയും പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.