|    Dec 19 Tue, 2017 4:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുജറാത്തില്‍ പടക്കക്കടയ്ക്ക് തീപ്പിടിച്ച് 8 പേര്‍ മരിച്ചു

Published : 29th October 2016 | Posted By: SMR

വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയില്‍ പടക്കക്കടയ്ക്കു തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു. വഗോദിയ തെഹ്‌സിലിലെ രുസ്തംപുര ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. പടക്കക്കടയില്‍നിന്നു തീ തൊട്ടടുത്ത പടക്കക്കടകളിലേക്കും പാര്‍പ്പിടങ്ങളിലേക്കും പടര്‍ന്നുവെന്ന് വഡോദര എസ്പി (റൂറല്‍) സൗരഭ് തോലുസിയ അറിയിച്ചു. പോലിസും അഗ്നിശമനസേനയുമാണ് തീ അണച്ചത്. എട്ടു മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുത്തതായി എസ്പി പറഞ്ഞു. സംഭവസ്ഥലത്ത് പോലിസിനെയും അഗ്നിശമന ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss