|    Jan 25 Wed, 2017 1:08 am
FLASH NEWS

ഗുജറാത്തില്‍ ദലിത് പ്രക്ഷോഭം തുടരുന്നു

Published : 21st July 2016 | Posted By: sdq

രാജ്‌കോട്ട്: ഗോവധം ആരോപിച്ച് ദലിതുകളെ മൃഗീയമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബന്ദ് ആചരിച്ചു. സൗരാഷ്ട്രയുടെ ചില ഭാഗങ്ങളിലും ഉത്തര ഗുജറാത്തിലും ബന്ദ് പൂര്‍ണമായിരുന്നു. മര്‍ദ്ദനം നടന്ന ഗിര്‍സോമനാഥിലെ ഉന നഗരത്തില്‍ ബന്ദിന് സമ്മിശ്ര പ്രതികരണമായിരുന്നു. ചിലേടങ്ങളില്‍ കല്ലേറുണ്ടായി. ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
മര്‍ദ്ദനത്തിനിരയായവരുടെ ബന്ധുക്കളെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് ഉനയിലെത്തും. വെള്ളിയാഴ്ച ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ഉനയിലെത്തുന്നുണ്ട്. സൗരാഷ്ട്ര മേഖലയിലെ അംറേലി, ജുനാഗദ് നഗരങ്ങളിലാണ് വ്യാപകമായി ബന്ദ് ആചരിച്ചത്. ധോരാജി, ദ്രോള്‍ പട്ടണങ്ങളില്‍ ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. രാജ്‌കോട്ടില്‍ 50 പ്രക്ഷോഭകരെ പോലിസ് അറസ്റ്റ് ചെയ്തു. പട്ടാനില്‍ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് സിനിമാതിേയറ്റര്‍ അടച്ചു. റോഡുകളും തടഞ്ഞു. ബന്ദാഹ്വാനം കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയില്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളുടെ സര്‍വീസ് അധികൃതര്‍ നിര്‍ത്തിവച്ചു. അഹ്മദാബാദില്‍ പ്രക്ഷോഭകര്‍ മാര്‍ക്കറ്റുകളും വിദ്യാലയങ്ങളും ബലംപ്രയോഗിച്ച് പൂട്ടിച്ചു.
ഇരകള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന സാമൂഹികക്ഷേമമന്ത്രി രമണ്‍ലാല്‍ വോറ, അഹ്മദാബാദ് എംപി കിരിത് സോളങ്കി എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ഇരകളുടെ ബന്ധുക്കളെ കണ്ടത്. ഈ മാസം 11നാണ് ദലിതുകളെ കാറില്‍ കെട്ടിയിട്ട് 30 പേരടങ്ങുന്ന സംഘം ഭീകരമായി മര്‍ദ്ദിച്ചത്. പശുവിനെകൊന്ന് തോലുരിഞ്ഞു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍, ചത്ത പശുവിന്റെ തോലാണ് ദലിതുകള്‍ ഉരിഞ്ഞിരുന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് ഗുജറാത്തി ലാക ദലിതുകള്‍ പ്രക്ഷോഭവുമായിറങ്ങി. അക്രമത്തില്‍ പോലിസുകാരന്‍ കൊല്ലപ്പെട്ടു. 10ലേറെ ദലിതുകള്‍ ആത്മഹത്യക്ക് ശ്രമിച്ചു.
രാഹുല്‍ഗാന്ധി ഇന്ന് മര്‍ദ്ദനമേറ്റ ദലിതുകളെയും അവരുടെ കുടുംബാംഗങ്ങളെയും കാണുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക