ഗുജറാത്തില്‍ തൊഗാഡിയയുടെ ബന്ധുവടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു
Published : 16th May 2016 | Posted By: swapna en
സൂറത്ത്: ഗുജറാത്തില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ബന്ധുവടക്കം മൂന്നുപേരെ കൊലപ്പെടുത്തി. സൂറത്ത് നഗരത്തിലെ അശ്വിനികുമാര്‍ റോഡില്‍ ശനിയാഴ്ച രാത്രിയാണു സംഭവം. സംഭവത്തില്‍ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രവീണ്‍ തൊഗാഡിയയുടെ ബന്ധു ഭാരത് തൊഗാഡിയ, ബാലു ഹിറാനി, അശോക് പാട്ടീല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട പണം തട്ടിപ്പാണ് കൊലയ്ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്. മെഹൂല്‍ ഭര്‍വാദ്, ലാലു ഭര്‍വാദ്, ഇമ്രാന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ മറ്റു നാലു പേരെ പോലിസ് തിരയുന്നു. സംഭവം ഗുജറാത്തില്‍ രാഷ്ട്രീയ വിവാദത്തിനു കാരണമായി. സംസ്ഥാനത്തെ ക്രമസമാധാനനിലയെ ചോദ്യംചെയ്ത് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്തെത്തി. ഗുജറാത്തില്‍ ഏത് ‘രാജ്’ ആണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജെഡിയു-ആര്‍ജെഡി സഖ്യം ഭരിക്കുന്ന ബിഹാറില്‍ കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.